നാലുവയസുള്ള മകളെയും കൊണ്ട് ആറ്റിൽ ചാടിയ യുവതി മരിച്ചു ; മകൾക്കായി തിരച്ചിൽ

Wayanad Kerala

വയനാട് – വെണ്ണിയോട് മകൾക്കൊപ്പം പുഴയിൽ ചാടിയ ദർശന എന്ന യുവതി മരിച്ചു. ഇന്നലെ ആറരയോടെയാണ് മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ദർശന മരിച്ചത്. മകൾ ദക്ഷയ്‌ക്കൊപ്പം ഇന്നലെ വൈകീട്ട് മൂന്ന് മണിയോടെയാണ് പാത്തിക്കൽ പാലത്തിൽ നിന്ന് ദർശന പുഴയിലേക്ക് ചാടിയത്. നിലവിളി കേട്ടെത്തിയ അയൽക്കാരാണ് യുവതിയെ രക്ഷിച്ചത്. പിന്നീട് ആശുപത്രിയിലത്തിച്ചെങ്കിലും ആരോഗ്യനില മോശമാവുകയായിരുന്നു. കാണാതായ മകൾ ദക്ഷയ്ക്കായുള്ള തിരച്ചിൽ തുടർന്നെങ്കിലും ഇരുട്ടു വീണതോടെ അവസാനിപ്പിച്ചു. യുവതി പുഴയിലേക്ക് ചാടാനുളള കാരണമെന്തെന്ന് വ്യക്തമല്ല. വെണ്ണിയോട് സ്വദേശി അനന്തഗിരിയിൽ ഓംപ്രകാശാണ് ദർശനയുടെ ഭർത്താവ്.

 

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *