മത്തായിയുടെ കുടുംബത്തിനൊരു വീട് ; ഭവന നിർമ്മാണ കമ്മിറ്റി രൂപീകരണ യോഗം

Kerala Pathanamthitta

പത്തനംതിട്ട: ചിറ്റാറിലെ യുവകർഷകനായിരുന്നു മത്തായി ഫോറസ്റ്റുകാരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ട് ജൂലൈ 28ന് മൂന്ന് വർഷം തികയുന്നു. മത്തായിയുടെ കുടുംബത്തിന് സ്വന്തമായ ഒരു വീട് എന്നത് യാഥാർത്ഥ്യമാക്കുവാൻ ഓർത്തഡോക്സ് സഭയുടെ തുമ്പമൺ ഭദ്രാസനത്തിന്റെ ആസ്ഥാനമായ പത്തനംതിട്ട ബേസിൽ അരമനയിൽ വച്ച് ഭവന നിർമ്മാണ കമ്മിറ്റി രൂപീകരണ യോഗം തുമ്പമൻ ഭദ്രാസന സഹായ മെത്രപ്പോലിത്ത അഭിവന്ദ്യ ഡോ ഏബ്രഹാം മാർ സെറാഫിം മെത്രാപോലീത്ത തിരുമേനിയുടെ അധ്യക്ഷതയിൽ നടന്നു. ആറുമാസം കൊണ്ട് വീടിൻറെ പണികൾ പൂർത്തീകരിക്കാൻ വേണ്ട ക്രമീകരണങ്ങൾക്ക് നടത്തുവാൻ യോഗത്തിൽ തീരുമാനിച്ചു.ഭവന നിർമ്മാണത്തിൻ്റെ കമ്മിറ്റി രൂപീകരിച്ചു .അഭിവന്യ കുര്യക്കോസ് മാർ ക്ലിമ്മിസ് മെത്രപോലിത്ത രക്ഷാധികാരിയും, ഡോ ഏബ്രഹാം മാർ സെറാഫിം മെത്രപോലിത്ത ചെയർമനായും, വൈസ് ചെയർമാനമരായി തുമ്പമൺ ഭദ്രാസന സെക്രട്ടറി വെരി റവ ജോൺസൻ കല്ലിട്ടതിൽ കോർ എപ്പിസ്കോപ്പ,ബേസിൽ റമ്പാച്ചനും ജനറൽ സെക്രട്ടറി ഫാദർ ടൈറ്റസ്റ്റ് ജോർജ്,കൺവിനറായി വിക്ടർ ടി തോമസ് സൂപ്പർവൈസറായി ജോസഫ് ഇഡിക്കുള്ള എന്നിവരും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി പ്രെഫസർ ജി ജോൺ, അനിൽ ടൈറ്റസ്, കെ വി ജേക്കബ്, അജു ജോർജ്, അനീഷ് തോമസ്, തോമസ് കെ സാമുവേൽ, ബിജോയി സി മാത്യു, ടിജു വർഗ്ഗീസ് ഡാനിയേൽ എന്നിവരെയും തിരഞ്ഞെടുത്തു.വീടിൻറെ പ്ലാൻ
കൺവിനർ വിക്ടർ ടി തോമസ് അഭിവന്ദ്യ ഡോ ഏബ്രഹാം മാർ സെറാഫിം മെത്രാപോലീത്ത
തിരുമേനിക്ക് കൈമാറി മത്തായിയുടെ ഭാര്യ ഷീബാ മത്തായി .മത്തായിയുടെ മാതാവും കുടുംബാംഗങ്ങളും എഞ്ചിനീയർ കെ എം വർഗീസ് കോയിക്കപ്പറമ്പിൽ യോഗത്തിൽ പങ്കെടുത്തു. ഷീബ മത്തായിയുടെ പേരിൽ ഒരു അക്കൗണ്ട് ആരംഭിച്ചിട്ട് ഉണ്ട്
Account number.12070100195733
Federal Bank
IFSC -FDRL0001207

ചിറ്റാറിലെ കർഷകനായ മത്തായിയുടെ കുടുംബത്തിന് പുതിയതായി വെയ്ക്കുന്ന വീടിൻ്റെ പ്ലാൻ അഭിവനൃ ഡോ ഏബ്രാഹാം മാർ സെറാഫിം തിരുമേനിക്ക് കൺവിനർ വിക്ടർ ടി തോമസ് കൈമാറുന്നു ഫാദർ ടൈറ്റസ് ജോർജ്, പ്രെഫസർ ജി ജോൺ, അനിൽ ടൈറ്റസ്, മത്തായിയുടെ ഭാര്യ ഷീബാ മത്തായി, മത്തായിയുടെ മാതാവ് കുടുംബാംഗങ്ങൾ ഒപ്പം.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *