ഇനി മഴക്കാലം : അടുത്ത അഞ്ചു ദിവസം പരക്കെ മഴക്കും കാറ്റിനും സാദ്ധ്യത

Kerala Lifestyle
Print Friendly, PDF & Email

തിരുവനന്തപുരം : അടുത്ത അഞ്ചു ദിവസം സംസ്ഥാനത്ത് പരക്കെ മഴ ലഭിക്കുമെന്നു കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ജൂൺ നാലിനു തന്നെ കാലവർഷം കേരള തീരത്ത് എത്തുമെന്നാണു പ്രവചനം. ശക്തമായ മഴയ്ക്കു സാദ്ധ്യത ഉള്ളതിനാൽ ഇന്നും നാളെയും ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു.

ജൂൺ നാലു വരെ കേരള, ലക്ഷദ്വീപ് തീരങ്ങളിൽനിന്നു മത്സ്യബന്ധനത്തിനു പോകരുതെന്ന മുന്നറിയിപ്പും ഉണ്ട്. മണിക്കൂറിൽ 55 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാലാണിത്. ജൂൺ ആറോടെ അറബിക്കടലിൽ ചുഴലിക്കാറ്റ് ഉണ്ടാകാനിടയുണ്ടെന്നു യൂറോപ്യൻ കാലാവസ്ഥാ ഏജൻസികൾ പ്രവചിച്ചു. എന്നാൽ, ന്യൂനമർദ്ദമോ ചുഴലിക്കാറ്റോ രൂപപ്പെടാനുള്ള സാദ്ധ്യത കാലാവസ്ഥാ വകുപ്പ് ഇതുവരെ അറിയിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *