പമ്പയാറ്റിൽ ജലനിരപ്പ് ഉയരുന്നു . ഇന്ന് വൈകിട്ട് 6.45 നു മാരാമൺ കൺവൻഷൻ റോഡിൽ നിന്നുള്ള ജലനിരപ്പ്.. കോഴഞ്ചേരി പള്ളിയോടപ്പുരയിലേക്ക് വെള്ളം കയറുകയാണ്. സമീപത്തെ വീടുകളിലേക്കും വെള്ളം കയറും. മണിയാർ ബാരേജിന്റെ ഷട്ടറുകൾ ഉയർത്തുന്നതോടെ ഇനിയും കൂടുതൽ ജലനിരപ്പ് ഉയർന്നേക്കാം. മണിയാര്‍, വടശേരിക്കര, റാന്നി, പെരുനാട്, കോഴഞ്ചേരി, ആറന്മുള നിവാസികളും പൊതുജനങ്ങളും ജാഗ്രത പുലര്‍ത്തേണ്ടതാണെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.


