പത്തനംതിട്ട – കുമ്പഴ റോഡ് സഞ്ചാരയോഗ്യമാക്കുക: എസ്ഡിപിഐ ജനകീയ പ്രതിഷേധം

Pathanamthitta

പത്തനംതിട്ട : അപകടക്കുഴികൾ നിറഞ്ഞ പത്തനംതിട്ട – കുമ്പഴ റോഡ് സഞ്ചാരയോഗ്യമാക്കുക, ജനങ്ങളുടെ ജീവൻ രക്ഷിക്കുക എന്ന ആവശ്യമുയർത്തി ജനകീയ പ്രതിഷേധവും ധർണ്ണയും സംഘടിപ്പിച്ചു. കുലശേഖരപതി മദീന ജംഗ്ഷനിൽ നിന്നും ആരംഭിച്ച പ്രകടനം ആനപ്പാറ ജംങ്ഷനിൽ സമാപിച്ചു. പത്തനംതിട്ട നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ് ഷമീർ ഉദ്ഘാടനം ചെയ്തു. എസ്ഡിപിഐ ആറൻമുള മണ്ഡലം സെക്രട്ടറി അബ്ദുൽ വഹാബ് അധ്യക്ഷത വഹിച്ചു. മുൻസിപൽ പ്രസിഡൻറ് നിയാസ് കൊന്നമൂട്, നഗരസഭാ കൗൺസിലർമാരായ എസ് ഷൈലജ, ഷീല എസ്, എസ്ഡിപിഐ ബ്രാഞ്ച് പ്രസിഡൻറ് അൻവർ, മുഹമ്മദ് സലീം എന്നിവർ സംസാരിച്ചു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *