വയനാട് : കൽപ്പറ്റയിൽ പനി ബാധിച്ച് ചികിത്സയിലായിരുന്ന നാലു വയസുകാരി മരിച്ചു. എടയൂർകുന്ന് ഗവ. എൽപി സ്‌കൂൾ എൽകെജി വിദ്യാർഥി രുദ്രയാണ് മരിച്ചത്. പനിയെ തുടർന്ന് കുട്ടിയെ ഞായറാഴ്ച വയനാട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പരിശോധിച്ച് മരുന്നു നൽകി വിട്ടെങ്കിലും പനി മൂർച്ഛിച്ചതിനെ തുടർന്ന് രാത്രിയിലും മെഡിക്കൽ കോളേൽ തിരിച്ചെത്തി അഡ്മിറ്റ് ചെയ്തിരുന്നു. പനി ഭേദമാകാത്തതിനെ തുടർന്ന് തിങ്കളാഴ്ച രാവിലെയോടെ മേപ്പാടി വിംസ് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും ചൊവ്വാഴ്ച മരിച്ചു. വിംസ് ആശുപത്രിയിൽ എത്തിക്കുമ്പോൾ കുട്ടി ബോധമില്ലാത്ത അവസ്ഥയിലായിരുന്നു. വെന്റിലേറ്ററിലായിരുന്ന കുട്ടി ചൊവ്വാഴ്ച രാവിലെയാണ് മരിച്ചത്.
What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

