മൂന്നാമത്തെ മൃതദേഹവും ഫയർഫോഴ്‌സിന്റെ മുങ്ങൽ സംഘം കണ്ടെത്തി

Kerala Pathanamthitta

ആറന്മുള – കോയിപ്രം പഞ്ചായത്തിലെ നെല്ലിക്കല്ലിൽ പാടത്തെ വെള്ളക്കെട്ടിൽ മീൻ പിടിക്കുന്നതിനിടെ ഫൈബർ വള്ളം മറിഞ്ഞു മൂന്ന് മരണം. ഇന്നലെ നാട്ടുകാർ രണ്ട്‌ മൃതദേഗങ്ങൾ കണ്ടെത്തിയിരുന്നു. ഇന്ന് ഫോഴ്‌സിന്റെ മുങ്ങൽ സംഘം മൂന്നാമത്തെ മൃതദേഹവും ഉച്ചകഴിഞ്ഞു കണ്ടെത്തി.
നെല്ലിക്കൽ സ്വദേശി ദേവ് ശങ്കർ എന്ന ദേവന്റെ മൃതദേഹമാണ് ഇന്ന് ശ്രമകരമായ ദൗത്യത്തിൽ കണ്ടെത്തിയത്. കിടങ്ങന്നൂർ മണപ്പള്ളി ചാങ്ങച്ചേത്ത് പരേതനായ നാരായണന്റെ മകൻ രാഹൂൽ സി. നാരായണൻ (28 ), കോയിപ്രം നെല്ലിക്കൽ മാരൂർ പറമ്പിൽ മിഥുൻ (27 ) എന്നിവരുടെ മൃതദേഹങ്ങൾ ഇന്നലെ കണ്ടെത്തിയിരുന്നു.

പത്തനംതിട്ട ഫയർ സ്റ്റേഷൻ ഓഫീസർ ശ്രീ.വി. വിനോദ് കുമാറിൻ്റെ നേതൃത്വത്തിൽ പത്തനംതിട്ട, തിരുവല്ല, ചെങ്ങന്നൂർ എന്നിവിടങ്ങളിൽ നിന്നുള്ള ഫയർ ഫോഴ്‌സ്ന്ടെ സ്‌കൂബ ടീം അംഗങ്ങളാണ് തിരച്ചിലിൽ പങ്കെടുത്തത്. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ എ.പി ദില്ലു, കെ.പി പ്രദീപ്, സുജിത് നായർ, ശ്രീനിവാസ് കെ കെ, എന്നിവരും ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ശ്രീകുമാർ, അജിലേഷ്, ജി.കെ ഷിജു, സണ്ണി പി, സി. ശ്രീദാസ്, സുനിൽശങ്കർ എസ്, ശരത് ചന്ദ്രൻ സി, പ്രദീപ്കുമാർ എന്നിവരാണ് തിരച്ചിൽ സംഘത്തിൽ ഉണ്ടായിരുന്നത്.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *