കറുത്ത വെള്ളിയാഴ്ച

World
Print Friendly, PDF & Email

96 മണിക്കൂറിലെ ജീവവായു നിലച്ച് അഞ്ച് യാത്രികരും കടലിനടിയിൽ അവസാനിച്ച അതീവ സങ്കടകരമായ ദിവസം 💔
അന്തർവാഹിനിയിലെ അഞ്ച് യാത്രക്കാരും പ്രമുഖരായിരുന്നു.ബ്രിട്ടീഷ് വ്യവയായി ഹമീഷ് ഹാർഡിങ് ടൈറ്റാനിക്കിന്റെ ഭാഗങ്ങൾ കാണാനായി,താൻ ഞായറാഴ്ച യാത്ര തിരിക്കുകയാണെന്ന് 58കാരനായ അദ്ദേഹം സാമൂഹ്യ മാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. ദുബൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ആക്ഷൻ ഏവിയേഷന്റെ ചെയർമാൻ ആയ അദ്ദേഹം, ബഹിരാകാശ സഞ്ചാരി കൂടിയാണ്.
പാകിസ്ഥാനിൽ നിന്നുള്ള വ്യവസായി ഷഹസാദ് ദാവൂദും മകൻ സുലേമാനും അന്തർവാഹിനിയിൽ ഉണ്ടെന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. ഓഷ്യൻഗേറ്റിന്റെ സിഇഒ സ്‌റ്റോക്‌റ്റോൺ റഷ്, ഫ്രഞ്ച് പൈലറ്റ് നാർജിയോലെറ്റ് എന്നിവരും അന്തർവാഹിനിയിൽ ഉണ്ടായിരുന്നു

എട്ടു ദിവസത്തെ യാത്രക്ക് 25,0000 ഡോളറാണ് (ഏകദോശം രണ്ടു കോടി രൂപ) കമ്പനി ഈടാക്കുന്നത്.കഴിഞ്ഞ വെള്ളിയാഴ്ചയാണ് യാത്ര ആരംഭിച്ചത്. യുഎസ് നാവികസേന, യുഎസ് എയർഫോഴ്‌സ്, കനേഡിയൻ കോസ്റ്റ് ഗാർഡ്, കനേഡിയൻ സൈന്യം എന്നിവയുമായി ചേർന്ന് യുഎസ് കോസ്റ്റ് ഗാർഡാണ് തെരച്ചിൽ നടത്തിയെങ്കിലും എല്ലാം വിഫലം.

Leave a Reply

Your email address will not be published. Required fields are marked *