നാലാംക്ലാസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ 67കാരനായ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

Crime Pathanamthitta
Print Friendly, PDF & Email

തിരുവല്ല – പത്തനംതിട്ട: തിരുവല്ലയിൽ നാലാംക്ലാസുകാരിക്ക് നേരെ ലൈംഗികാതിക്രമമെന്ന് പരാതി. കുട്ടിയുടെ അമ്മയുടെ പരാതിയിൽ ഓട്ടോ ഡ്രൈവർ തിരുവല്ല വെൺപാല സ്വദേശി വർഗീസ് (67) അറസ്റ്റിലായി. കുട്ടി സ്‌കൂളിൽ പോയിരുന്നത് ഇയാളുടെ ഓട്ടോയിലായിരുന്നു.

വർഗീസിന്റെ ഓട്ടോയിലാണ് കഴിഞ്ഞ കുറെ നാളുകളായി ഒൻപതുവയസുകാരിയും സഹപാഠികളും സ്‌കൂളിലേക്ക് പോകുകയും വീട്ടിലേക്ക് തിരികെ വരികയും ചെയ്തിരുന്നത്. സ്‌കൂളിൽ നിന്ന് തിരികെ വരുമ്പോൾ സഹപാഠികളെ വീടുകളിൽ ഇറക്കിവിട്ട ശേഷം, പെൺകുട്ടിയുടെ വീട്ടിലേക്ക് പോകുന്നവഴിയിൽ വിജനമായ പ്രദേശത്ത് വച്ച് നാലാംക്ലാസുകാരിയോട് വർഗീസ് അപമര്യാദയായി പെരുമാറി എന്നതാണ് അമ്മയുടെ പരാതിയിൽ പറയുന്നത്.

കഴിഞ്ഞ ദിവസം കുട്ടിയോട് വർഗീസ് അപമര്യാദയായി പെരുമാറുന്നത് നാട്ടുകാരിൽ ഒരാൾ കണ്ടു. ഇക്കാര്യം കുട്ടിയുടെ അമ്മയോട് പറഞ്ഞതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. കുട്ടിയോട് വിവരങ്ങൾ ചോദിച്ചറിഞ്ഞശേഷം അമ്മ തിരുവല്ല പൊലീസിൽ പരാതി നൽകുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *