ഷെങ്കൻ വിസ ഡിജിറ്റലാകുന്നതോടെ യൂറോപ്യൻ യാത്ര ഇനി എളുപ്പത്തിലാവും

World Lifestyle
Print Friendly, PDF & Email

ലണ്ടൻ – ഇത് പ്രകാരം പുതുതായി വരുന്ന പ്ലാറ്റ്ഫോം വഴി ഷെങ്കൻ വിസയ്ക്കുള്ള എല്ലാ അപേക്ഷകളും നൽകാനാവും. നടപടികളെല്ലാം ഒരൊറ്റ വെബ്സൈറ്റ് വഴിയാക്കും. പ്രത്യേക രജിസ്ട്രേഷനുകൾ ആവശ്യമായ രാജ്യങ്ങളുടെ വിസ സംവിധാനങ്ങളിലേക്കുള്ള ലിങ്കുകളും ഇതിലുണ്ടാകും. സഞ്ചാരികൾക്ക് അവരുടെ യാത്രാ വിവരങ്ങൾ അപ്ലോഡ് ചെയ്യാനും ഫീസുകൾ അടക്കാനും സാധിക്കും. വിസ അപേക്ഷയുടെ തുടർനടപടികളും വെബ്സൈറ്റിലൂടെ തന്നെ അറിയാം. ഷെങ്കൻ വിസ ഡിജിറ്റൽ ഫോർമാറ്റിലേക്ക് മാറ്റുന്നതിന് അംഗരാജ്യങ്ങൾക്കിടയിൽ ധാരണയായതായി റിപ്പോർട്ട്. അപേക്ഷ മുതൽ വിസ വരെ ഡിജിറ്റലാക്കാനാണ് തീരുമാനം. ഇതോടെ വിസയ്ക്ക് അപേക്ഷിക്കുന്നത് കൂടുതൽ ലളിതവും വേഗത്തിലുമാവും. പാസ്‌പോർട്ടിൽ സ്റ്റിക്കർ പതിപ്പിക്കുന്ന രീതിയും വിസ ഡിജിറ്റലാവുന്നതോടെ ഇല്ലാതാവും.

ഇത് പ്രകാരം പുതുതായി വരുന്ന പ്ലാറ്റ്ഫോം വഴി ഷെങ്കൻ വിസയ്ക്കുള്ള എല്ലാ അപേക്ഷകളും നൽകാനാവും. നടപടികളെല്ലാം ഒരൊറ്റ വെബ്സൈറ്റ് വഴിയാക്കും. പ്രത്യേക രജിസ്ട്രേഷനുകൾ ആവശ്യമായ രാജ്യങ്ങളുടെ വിസ സംവിധാനങ്ങളിലേക്കുള്ള ലിങ്കുകളും ഇതിലുണ്ടാകും. സഞ്ചാരികൾക്ക് അവരുടെ യാത്രാ വിവരങ്ങൾ അപ്ലോഡ് ചെയ്യാനും ഫീസുകൾ അടക്കാനും സാധിക്കും. വിസ അപേക്ഷയുടെ തുടർനടപടികളും വെബ്സൈറ്റിലൂടെ തന്നെ അറിയാം.

വിസയ്ക്കായി വിസ ഓഫീസുകളിലും കോൺസുലേറ്റുകളിലും പോകുന്നതും കുറയ്ക്കാനാകും. ഡിജിറ്റലാവുന്നതോടെ ഷെങ്കൻ വിസയിലെ യാത്രികരുടെ സുരക്ഷയും വർധിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. വിസ തട്ടിപ്പും അനധികൃത യാത്രകളും വിസ മോഷണവും പൂർണമായി തടയാനാകും. വിസയ്ക്കുള്ള ഫീസും ഓൺലൈനായി തന്നെ അടയ്ക്കാം. പക്ഷെ, ആദ്യമായി അപേക്ഷിക്കുന്നവർക്കും ബയോമെട്രിക്ക് വിവരങ്ങൾ മാറിയവരും പഴയ രീതിയിൽ തന്നെ അപേക്ഷിക്കേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *