ദുബായ് – ശക്തയായി തിരികെ ഫാഷൻ ലോകത്തേക്ക് തിരിച്ചെത്തി ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മൻ. ഇൻസ്റ്റഗ്രാമിൽ പുതിയ ചിത്രം പങ്കുവെച്ചാണ് അച്ചു ഉമ്മൻ തിരിച്ചെത്തി എന്നറിയിച്ചത്. ഒരു ദിവസം കൊണ്ടുതന്നെ 83,563 ലൈക്കാണ് ഈ ചിത്രം നേടിയത്. വിലയേറിയ ഫാഷൻ ബ്രാൻഡായ ഡാഷ് ആന്റ് ഡോട്ട് കറുപ്പ് നിറത്തിലുള്ള സ്ലീവ്‌ലെസ് പാന്റ് സ്യൂട്ടിലാണ് ഇത്തവണ അച്ചു ഉമ്മൻ എത്തിയത്. ഇതിന്റെ ചുവപ്പ് റിബ്ബൺ ടൈയാണ് ഈ ഔട്ട്ഫിറ്റിന്റെ പ്രത്യേകത. ഒപ്പം മുത്തുകൾ പിടിപ്പിച്ച ചുവപ്പ് നിറത്തിലുള്ള “ഗുച്ചി” ബ്രാൻഡിന്റെ ഷോൾഡർ ബാഗും കൈയിലുണ്ട്.

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന്റെ സമയത്തെ സൈബർ ആക്രമണങ്ങൾ, അച്ചു ഉമ്മന്റെ ഫാഷൻ രംഗത്തെ കണ്ടന്റ് ക്രിയേറ്റർ എന്ന നിലക്കുള്ള അംഗീകാരവും, ഇൻസ്റ്റഗ്രാമിൽ ഫോള്ളോവെഴ്‌സിനെയും കൂട്ടിക്കൊടുത്തു. ആഗോളരംഗത്തെ വിലകൂടിയ ബ്രാൻഡുകളുടെ പ്രമോഷൻ എന്ന നിലക്കുള്ള ഫാഷൻ, യാത്ര, ലൈഫ്സ്‌റ്റൈൽ തുടങ്ങിയവയായി തന്റെ കരിയറെന്നും ഇതെല്ലാം ജോലിയുടെ ഭാഗമായാണ് ഇത്തരം ബ്രാൻഡുകളുമായി സഹകരിക്കാനുള്ള അവസരം ലഭിച്ചതെന്നും അച്ചു ഉമ്മൻ മറുപടി നൽകിയിരുന്നു.

ട്രഡീഷണൽ വസ്ത്രങ്ങളേക്കാൾ വെസ്റ്റേൺ സ്റ്റൈലിഷ് ഔട്ട്ഫിറ്റുകൾ ധരിച്ചാണ് അച്ചു ഉമ്മൻ മിക്ക ഫോട്ടോഷൂട്ടുകളിലും പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ഫാഷനബ്ൾ ഓവർകോട്ടും മിനി ഡ്രസും ജംപ്സ്യൂട്ടും സ്‌റ്റൈലിഷ് ക്യാപ്പും ഗൗണുമെല്ലാം അണിഞ്ഞ് സൂപ്പർ കൂൾ ലുക്കിൽ അച്ചുവിനെ ചിത്രങ്ങളിൽ കാണാം.എന്നാൽ ഇതിനേക്കാളേറെ ശ്രദ്ധിക്കപ്പെട്ട അച്ചുവിന്റെ കൈയിലുള്ള ബാഗ് ശേഖരമാണ്. ഗുച്ചി, ക്ലോയി, ഹെർമീസ്, ലൂയി വിറ്റോൺ, ഷനെൽ, ക്രിസ്റ്റിയൻ ഡിയോർ, ബൊട്ടേഗ വെനറ്റ, വലെന്റിനോ തുടങ്ങിയ ആഡംബര ബ്രാൻഡുകളുടെ ബാഗുകളാണ് ചിത്രങ്ങളിൽ കാണുന്നത്. സബ്യസാചി മുഖർജി ഉൾപ്പെടെയുള്ള ഇന്ത്യൻ ഡിസൈനർമാരുടെ ട്രഡീഷണൽ ഔട്ട്ഫിറ്റുകളിലുള്ള ചിത്രങ്ങളും അച്ചു ഉമ്മൻ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്.

നിലവിൽ രണ്ട് ലക്ഷത്തിന് അടുത്ത് ആളുകളാണ് അച്ചു ഉമ്മനെ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്നത്. ദിനവും അത് കൂടിക്കൊണ്ടിരിക്കുകയുമാണ്. അതെല്ലാം തനിക്ക് കൂടുതൽ ലോകോത്തര ബ്രാൻഡുകളുടെ മോഡലായി മാറാൻ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് അച്ചു. ഇതിനെല്ലാം സൈബർ പോരാളികളോടുള്ള നന്ദിയും പറയാൻ അച്ചു മറന്നില്ല !!
What do you feel about this post?
Like
Love
Happy
Haha
Sad

