മോന്‍സണ്‍ മാവുങ്കലിന്റെ സിംഹാസനത്തില്‍ എ.എ.റഹിം: അപകീര്‍ത്തികരമായ പോസ്റ്റ് ഫേസ്ബുക്കിലിട്ടതിന് ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍

Pathanamthitta

പത്തനംതിട്ട: എ.എ റഹിം എം.പിക്കെതിരേ അപകീര്‍ത്തികരമായ രീതിയില്‍ ഫേസ് ബുക്കില്‍ പ്രചാരണം നടത്തിയ ബിജെപി പ്രവര്‍ത്തകനെ ചെറുതുരുത്തി പോലീസ് അറസ്റ്റ് ചെയ്തു. ആറന്മുള പൊലീസ് സ്‌റ്റേഷന്‍ അതിര്‍ത്തിയില്‍ കോട്ട മണിമന്ദിരം വീട്ടില്‍ അനീഷ് (33) ആണ് അറസ്റ്റിലായത്.

മോന്‍സണ്‍ മാവുങ്കലിന്റെ പുരാവസ്തു ശേഖരത്തിലുള്ള സിംഹാസനത്തില്‍ റഹിം ഇരിക്കുന്നതായുള്ള വീഡിയോ ആണ് അനീഷ് ഫേസ് ബുക്കില്‍ പ്രചരിപ്പിച്ചത്. റഹിം ടിവി ചാനല്‍ ചര്‍ച്ചയില്‍ സംസാരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള വീഡിയോ ആണ് സിംഹാസനത്തിന്റെ ചിത്രവുമായി ചേര്‍ത്ത് പ്രചരിപ്പിച്ചത്. എം.പിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത ചെറുതുരുത്തി പൊലീസ് ഇന്ന് പുലര്‍ച്ചെ വീട്ടില്‍ നിന്നുമാണ് അനീഷിനെ കസ്റ്റഡിയില്‍ എടുത്തത്. മുന്‍പ് ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന അനീഷ് നാട്ടില്‍ ബിജെ പി പ്രവര്‍ത്തകനാണ്. ഇയാളുടെ ഭാര്യ ഗള്‍ഫില്‍ നഴ്‌സായി ജോലി ചെയ്യുകയാണ്.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *