റിയാദ് : മാവേലിക്കര മാങ്കംകുഴി സ്വദേശി യമാമ കമ്പനിയിലെ ഗാരേജിലെ വെൽഡറായിരുന്ന ശ്രീ ഫിലിപ്പ് ജോർജാണ് (55 വയസ്സ്) ജൂൺ 15 വ്യാഴാഴ്ച്ച റിയാദിനടുത്ത് മുസാമ്മഹയിൽ വച്ച് ക്രൂഡ് ഓയിൽ റ്റാങ്ക് വെൽഡ് ചെയ്യുന്നതിനിടയിൽ ഉണ്ടായ അപകടത്തിൽ മരണമടഞ്ഞത്.
അരാംകോയിൽ നിന്നും ക്രൂഡ് ഓയിൽ കൊണ്ട് വരുന്ന റ്റാങ്കർ ചോർച്ചയെ തുടർന്ന് വർക്ക് ഷോപ്പിൽ എത്തിച്ച റ്റാങ്കർ വെൽഡ് ചെയ്യാൻ കട്ട് ചെയ്യുന്നതിനിടെ ഉണ്ടായ ശക്തമായ സ്ഫോടനത്തെ തുടർന്ന് ശ്രീ ഫിലിപ്പ് ജോർജ് ദൂരേക്ക് തെറിച്ച് പോകുകയായിരുന്നു. ബിൽഡിങ്ങിന്റെ മുകളിലേക്ക് തെറിച്ച് പോയ ഇദ്ദേഹത്തിന്റെ മൃതദേഹം പോലീസ് എത്തിയാണ് പുറത്തെടുത്തത്.
ഭാര്യയും രണ്ട് മക്കളുമുണ്ട്. മുസാമ്മഹമിയ ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം നാട്ടിലേക്ക് കൊണ്ടു പോകും.
What do you feel about this post?
Like
Love
Happy
Haha
Sad

