ഹെൽത്ത് പ്രൊമോട്ടർ ഒഴിവ്

Kerala Trivandrum
Print Friendly, PDF & Email

തിരുവനന്തപുരം – സംസ്ഥാനത്തെ വിവിധ ജില്ലകളിൽ പട്ടികവർഗ വികസന വകുപ്പിന്റെ കീഴിൽ പ്രവർത്തിച്ചു വരുന്ന ഐ.ടി.ഡി പ്രോജക്ട് ഓഫീസുകൾ ട്രൈബൽ ഡവലപ്മെന്റ് ഓഫീസുകളുടെ കീഴിൽ നിലവിലുള്ള പട്ടികവർഗ പ്രൊമോട്ടർ ഹെൽത്ത് പ്രൊമോട്ടർമാരുടെ 1182 ഒഴിവുകളിലേക്ക് താൽക്കാലിക നിയമനത്തിന് പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. സേവനസന്നദ്ധരായ പത്താം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ള പട്ടികവർഗ യുവതീയുവാക്കൾക്ക് അപേക്ഷിക്കാം. പി.വി.ടി.ജി / അടിയ / പണിയ/ മലപണ്ടാര വിഭാഗങ്ങൾക്ക് എട്ടാം ക്ലാസ് യോഗ്യത മതിയാവും. പ്രായപരിധി 20നും 40നും മധ്യേ. ഹെൽത്ത് പ്രൊമോട്ടർമാരായി പരിഗണിക്കപ്പെടുന്നവർക്ക് നഴ്സിംഗ്, പാരാമെഡിക്കൽ കോഴ്സുകൾ പഠിച്ചവർക്കും, ആയുർവേദം പാരമ്പര്യവൈദ്യം എന്നിവയിൽ പ്രാവീണ്യം നേടിയവർക്കും മുൻഗണന. നേരിട്ടുള്ള അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം. നിശ്ചിത മാതൃകയിലുള്ള അപേക്ഷ അതത് ജില്ലകളിലെ പ്രോജക്ട് ഓഫീസ്, ട്രൈബൽ ഡവലപ്മെന്റ് ഓഫീസ് മുഖന സമർപ്പിക്കുമ്പോൾ അപേക്ഷകരുടെ താമസ പരിധിയിൽപ്പെട്ട ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസ് തിരഞ്ഞെടുക്കണം. ഒരാൾ ഒന്നിലധികം അപേക്ഷ സമർപ്പിക്കുവാൻ പാടില്ല. അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ജൂൺ 20 ന് വൈകുന്നേരം അഞ്ചുവരെ . നിയമന കാലാവധി രണ്ട് വർഷം. കൂടുതൽ വിവരങ്ങൾക്ക് റാന്നി ട്രൈബൽ ഡവലപ്പ്മെന്റ് ഓഫീസിലോ , റാന്നി ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിലോ പട്ടികവർഗ വികസന ഡയറക്ടർ ഓഫീസിലോ ബന്ധപ്പെടാം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം ടി.എ ഉൾപ്പെടെ 13,500 രൂപ ഓണറേറിയത്തിന് അർഹതയുണ്ടായിരിക്കും. ഫോൺ -04735 227703.

Leave a Reply

Your email address will not be published. Required fields are marked *