‘ കേന്ദ്ര സർക്കാരിനെതിരെ സീതാറാം യെച്ചൂരി

India
Print Friendly, PDF & Email

ന്യൂഡൽഹി: മാദ്ധ്യമപ്രവർത്തകരെ അതിരുകടന്ന രീതിയിലാണ് കൈകാര്യം ചെയ്യുന്നതെന്നും വിയോജിപ്പുകളെ ഭീഷണിപ്പെടുത്തുന്നുവെന്നും സി പി എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കർഷക സമരം നടക്കുന്ന വേളയിൽ കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്ന് സമ്മർദമുണ്ടായെന്ന ട്വിറ്റർ സഹസ്ഥാപകൻ ജാക്ക് ഡോർസിയുടെ ആരോപണത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര സർക്കാർ മാദ്ധ്യമപ്രവർത്തകരെ ഭീഷണിപ്പെടുത്തുകയും കള്ളക്കേസുകളുണ്ടാക്കി ജയിലിലടക്കുകയും ചെയ്യുന്നു. മോദി സർക്കാരിന്റെ ഒരു നിഷേധത്തിനും മാദ്ധ്യമ ഉള്ളടക്കത്തിന്റെ സത്യത്തെ അവ്യക്തമാക്കാൻ കഴിയില്ലെന്നും ട്വീറ്റിലൂടെ യെച്ചൂരി പറഞ്ഞു.

കേരളത്തിൽ മാദ്ധ്യമപ്രവർത്തകയ്ക്കെതിരെ കേസെടുത്തതിൽ പ്രതിഷേധം ഉയരുന്നതിനിടെയാണ് യെച്ചൂരിയുടെ പ്രതികരണം. ഇത് സംബന്ധിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി പറയാതെ ഒഴിഞ്ഞു മാറുകയാണ് അദ്ദേഹം ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *