ന്യൂഡൽഹി – രാജ്യം മുഴുവൻ ആകാംക്ഷയോടെ കാത്തിരുന്ന വിധിയായിരുന്നു അത് . ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എന്ന 370 അനുച്ഛേദം റദ്ദാക്കികൊണ്ടുള്ള രാഷ്ട്രപതിയുടെ വിജ്ഞാപനം ശരിവച്ച് സുപ്രീംകോടതി വിധി പുറപ്പെടുവിക്കുമ്പോൾ അവസാനിക്കുന്നത് കാശ്മീരിലെ രാഷ്ട്രീയ വിവാദങ്ങളും ചർച്ചകളും.. ജമ്മു കശ്മീർ ഇന്ത്യൻ ഭരണഘടനയ്ക്കു വിധേയമെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് വ്യക്തമാക്കി. ഇതോടെ ജമ്മു കാശ്മീരുമായി ബന്ധപെട്ടു നിൽക്കുന്ന അനിശ്ചിതത്വങ്ങൾക്കെല്ലാം പൂർണ്ണ വിരാമം ആയിരിക്കുകയാണ്. മോദി സർക്കാരിന്റെ നിർണ്ണായക നീക്കം ഫലം കണ്ടിരിക്കുന്നു. ജനസംഘം സ്ഥാപകൻ ശ്യാമപ്രസാദ് മുഖർജിയാണ് 1950കളുടെ തുടക്കത്തിൽ ‘ഒരു രാജ്യം, ഒരു ഭരണഘടന, ഒരു പതാക’ എന്ന മുദ്രാവാക്യമുയർത്തി 370ാം വകുപ്പിനെതിരെ ആദ്യം പ്രചാരണമാരംഭിച്ചത്. ഈ പ്രചരണമാണ് മോദിയുടെ നേതൃത്വത്തിൽ അസാധാരണ നീക്കത്തിലൂടെ കാശ്മീരിൽ നടപ്പാക്കിയത്.
ജമ്മു കശ്മീരിന്റെ സ്ഥിരമായ പ്രത്യേക പദവി പാർലമെന്റിന് റദ്ദാക്കാൻ കഴിയുമോ ?, കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയ നടപടികൾക്ക് ഭരണഘടനാ സാധുതയുണ്ടോ ?, ഇൻസ്ട്രുമെന്റ് ഓഫ് ആക്സഷൻ ഉപയോഗിച്ച് ജമ്മു കശ്മീരിന്റെ ആഭ്യന്തര പരമാധികാരത്തിൽ കൈകടത്താൻ കേന്ദ്ര സർക്കാരിന് കഴിയുമോ ?, ജമ്മു കശ്മീരിന്റെ സ്വയംഭരണം ചോദ്യം ചെയ്യപ്പെട്ടോ ?, സംസ്ഥാന സർക്കാരിന്റെ അനുമതി ഇല്ലാതെ പാർലമെന്റിന് ജമ്മു കശ്മീരിന്റെ കാര്യത്തിൽ നിയമ നിർമ്മാണം സാധ്യമാണോ ?, യൂണിയൻ, കൺകറന്റ് പട്ടികകളിൽ ഉൾപ്പെടാത്ത ഇൻസ്ട്രുമെന്റ് ഓഫ് ആക്സഷൻ ഉപയോഗിച്ച് നിയമ നിർമ്മാണം സാധ്യമാണോ ?, സംസ്ഥാന മന്ത്രിസഭയുടെ ഉപദേശവും സഹായവും ഇല്ലാതെ നിയമസഭ പിരിച്ചുവിട്ട ഗവർണറുടെ നടപടി നിലനിൽക്കുന്നതാണോ ?, സംസ്ഥാന പുനഃസംഘടന, കേന്ദ്ര ഭരണ പ്രദേശ പദവി എന്നിവ ഭരണഘടനാ വിധേയമാണോ ? തുടങ്ങിയ ചോദ്യങ്ങളുന്നയിച്ച മതത്തിൽ അധിഷ്ഠിതമായ കാശ്മീർ എന്ന് സ്വപ്നം കണ്ട പലർക്കുമുള്ള ചോദ്യങ്ങൾക്കാണ് സുപ്രീംകോടതി ഇന്ന് വിധി പറഞ്ഞത്.


