പത്തനംതിട്ട: പിണറായി വിജയൻ സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ മഹിളാ മോർച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ട മിനി സിവിൽ സ്റ്റേഷനു മുൻപിൽ നടത്തിയ ധർണ്ണ ബി.ജെ.പി സംസ്ഥാന സെക്രട്ടറി രാജി പ്രസാദ് ഉദ്ഘാടനം ചെയ്തു. ബി.ജെ.പി ജില്ല അദ്ധ്യക്ഷൻ അഡ്വ. വി.എ.സൂരജ് മുഖ്യ പ്രഭാഷണം നടത്തി. മഹിളാ മോർച്ച ജില്ലാ പ്രസിഡന്റ് ചന്ദ്രലേഖ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി അയിരൂർ പ്രദീപ്, പന്തളം മുൻസിപ്പൽ ചെയർപേഴ്‌സൺ സുശീല സന്തോഷ്, ജില്ലാ ജനറൽ സെക്രട്ടറിമാരായ സുമ രവി, ബിന്ദു രാജീവ് എന്നിവർ സംസാരിച്ചു.


