**തുവയൂര്‍ തെക്ക് ഉപകേന്ദ്രം ഇനി ജനകീയ ആരോഗ്യ കേന്ദ്രം
**ഓണ്‍ലൈനിലൂടെ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി
അടൂര്‍ കടമ്പനാട് പഞ്ചായത്തിലെ തുവയൂര്‍ തെക്ക് ഉപകേന്ദ്രം ജനകീയ ആരോഗ്യ കേന്ദ്രമായി ഉയര്‍ത്തി. മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈന്‍ വഴി ഉദ്ഘാടനം നിര്‍വഹിച്ചു. ആര്‍ദ്രം മിഷന്റെ ഭാഗമായി ആരോഗ്യ സ്ഥാപനങ്ങളുടെ ഭൗതിക സാഹചര്യങ്ങളും സേവനങ്ങളും മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഉപകേന്ദ്രത്തെ ജനകീയ ആരോഗ്യ കേന്ദ്രമായി ഉയര്‍ത്തുന്നത്. ഭൗതിക സൗകര്യങ്ങള്‍ വര്‍ധിപ്പിച്ച് മെച്ചപ്പെട്ട ചികിത്സ ഇവിടെ ലഭ്യമാക്കും.
ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അധ്യക്ഷയായ ചടങ്ങില്‍ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ശിലാഫലക സമര്‍പ്പണം നിര്‍വഹിച്ചു. ആരോഗ്യ വകുപ്പ് സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്ക പ്രതാപ്, വൈസ് പ്രസിഡന്റ് എസ് രാധാകൃഷ്ണന്‍ ,വിവിധ വാര്‍ഡ് മെമ്പര്‍മാര്‍ രാഷ്ട്രീയപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.
What do you feel about this post?
Like
Love
Happy
Haha
Sad

