നെയ്ത്തുഗ്രാമത്തിന്റെ ഭംഗിയുമായി കുത്താമ്പുള്ളി സാരികള്‍

Kerala Pathanamthitta
Print Friendly, PDF & Email

പെണ്‍കുട്ടികളുടേയും വനിതകളുടേയും മനം കവര്‍ന്ന് കുത്താമ്പുള്ളി സാരികളുടെ കച്ചവടം പൊടിപൊടിക്കുന്നു. വിദേശീയനും ദേശീയനുമൊക്കെ കളം പിടിച്ചാലും കുത്താമ്പുള്ളി സാരിയുടെ തട്ട് താണു തന്നെ. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ചിട്ടുള്ള എന്റെ കേരളം പ്രദര്‍ശന വിപണന മേളയിലാണ് കുത്താമ്പുള്ളി സാരിയുടെ വില്‍പ്പന നടത്തുന്ന സ്റ്റാളുള്ളത്.
പരമ്പരാഗതമായ സമൂഹ ജീവിതവും തറികളും, നെയ്ത്തുശാലകളും ഒക്കെയായി പഴമ വിടാത്ത കുത്താമ്പുള്ളി നെയ്ത്തുഗ്രാമത്തിന്റെ പരിശുദ്ധി ഇവിടെ വില്‍ക്കുന്ന ഓരോ തുണികള്‍ക്കുമുണ്ട്.  നേര്‍ത്ത തുണിയില്‍ ഭംഗിയായ കസവുകളും ചിത്ര ചാതുരിയുയുമാണ് സവിശേഷത. മലയാളികളുടെ സൗന്ദര്യ ബോധത്തെ ഒന്ന് കൂടി ഉണര്‍ത്തുന്ന നെയ്‌തെടുക്കുന്ന സാരികള്‍ തേടി മേളയിലേക്ക് ആളുകളുടെ ഒഴുക്കാണ്. മ്യൂറല്‍ പെയിന്റിംഗ് ചെയ്ത കസവ് സാരികള്‍ക്കാണ് ഇവിടെ കൂടുതല്‍ ഡിമാന്‍ഡ്. കസവ് സാരികള്‍ കൂടാതെ കോട്ടണ്‍ സാരികളും, ബെഡ്ഷീറ്റുകളും വിപണനത്തിനായി എത്തിച്ചിട്ടുണ്ട്.

മിതമായ നിരക്കില്‍ സ്വന്തം കൈത്തറി ശാലകളില്‍ നിന്നുള്ള സാരികളാണ് ഇവിടെ എത്തിച്ചിരിക്കുന്നത്. ഒന്നാം വാര്‍ഷികത്തിന് ഒരു സ്റ്റാള്‍ മാത്രമുണ്ടായിരുന്ന ഈ പാലക്കാട് സംഘം ഇത്തവണ ഇരട്ടിനേട്ടം പ്രതീക്ഷിച്ച്് രണ്ട് സ്റ്റാള്‍ നിറയെ സാരികളുമായാണ് മേളയില്‍ ഇടം പിടിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *