ട്യൂഷൻ ടീച്ചർമാർക്ക് അപേക്ഷിക്കാം

Uncategorized
Print Friendly, PDF & Email

പത്തനംതിട്ട – പട്ടികജാതി വികസനവകുപ്പിന്റെ അധീനതയിൽ പത്തനംതിട്ട കല്ലറകടവിൽ പ്രവർത്തിക്കുന്ന ആൺക്കുട്ടികളുടെ പ്രീമെട്രിക് ഹോസ്റ്റലിലേക്ക് 2023-24 അധ്യയനവർഷം യു.പി, ഹൈസ്‌കൂൾ വിദ്യാർഥികൾക്ക് ട്യൂഷൻ എടുക്കുന്നതിനായി താത്കാലിക വ്യവസ്ഥയിൽ പത്തനംതിട്ട മുനിസിപ്പാലിറ്റിയിൽ താമസിക്കുന്ന പ്രവർത്തിപരിചയമുള്ള ട്യൂഷൻ ടീച്ചർമാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. യുപി വിദ്യാർഥികളെ എല്ലാവിഷയവും പഠിപ്പിക്കുന്നതിനായി പ്ലസ് ടു,പ്രീഡിഗ്രി,ടിടിസി/ഡിഗ്രിയോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. നാച്ചുറൽസയൻസ്(ബയോളജി) ,സോഷ്യൽ സ്റ്റഡീസ്,ഫിസിക്കൽ സയൻസ്(ഫിസിക്സ് ആന്റ് കെമിസ്ട്രി),ഇംഗ്ലീഷ്,കണക്ക്,ഹിന്ദി എന്നീ വിഷയങ്ങളിൽ ഹൈസ്‌കൂൾ വിദ്യാർഥികളെ പഠിപ്പിക്കുന്നതിനായി ബി എഡ് / പിജി യോഗ്യതയുള്ള അധ്യാപകരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ബയോഡേറ്റയും അപേക്ഷയും മെയ് 20 ന് വൈകുന്നേരം അഞ്ചിനകം ,ഇലന്തൂർ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിൽ ഹാജരാക്കണം. ഫോൺ-9544788310,8547630042

Leave a Reply

Your email address will not be published. Required fields are marked *