സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോട് അനുബന്ധിച്ച് ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പത്തനംതിട്ട ജില്ലാ ലൈബ്രറി കൗൺസിലിന്റെയും ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെയും സഹകരണത്തോടെ നടത്തുന്ന ചിത്രരചനാ മത്സരത്തിന് രജിസ്റ്റർ ചെയ്യാം. പത്തനംതിട്ട ജില്ലയിലെ കുട്ടികൾക്കാണ് മത്സരത്തിൽ പങ്കെടുക്കാൻ അർഹത.
മേയ് 13ന് രാവിലെ 10ന് പത്തനംതിട്ട മാർത്തോമ ഹയർസെക്കൻഡറി സ്‌കൂളിൽവച്ചാണ് മത്സരം. ജൂനിയർ (5, 6, 7 ക്ലാസിലെ കുട്ടികൾ), സീനിയർ (8, 9, 10 ക്ലാസിലെ കുട്ടികൾ) വിഭാഗങ്ങളിലാണ് മത്സരം. രജിസ്‌ട്രേഷന്റെ അവസാന തീയതി മേയ് ആറ്.
ഇരു വിഭാഗങ്ങളിലും ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം ലഭിക്കുന്ന കുട്ടികൾക്ക് 3000, 2000, 1000 രൂപയും സർട്ടിഫിക്കറ്റും സമ്മാനമായി ലഭിക്കും. രജിസ്റ്റർ ചെയ്യാനുള്ള ലിങ്ക്:
https://forms.gle/rLsNd9xt9nYXBmFy5. കൂടുതൽ വിവരത്തിന് ഫോൺ: 9446185196.


