വൈകിട്ട് പെയ്ത കനത്ത മഴയിൽ സ്‌കൂട്ടർ റോഡിൽ നിന്ന് തെന്നി മാറി സൈൻ ബോർഡിൽ ഇടിച്ച് യുവാവ് മരിച്ചു

Kerala Pathanamthitta
Print Friendly, PDF & Email

റാന്നി: കനത്ത മഴയില്‍ സ്‌കൂട്ടര്‍ സഡന്‍ ബ്രേക്കിട്ടു. തെന്നിമാറിയ സ്‌കൂട്ടര്‍ സൈന്‍ ബോര്‍ഡില്‍ ചെന്നിടിച്ച് യുവാവിന് ദാരുണാന്ത്യം. മക്കപ്പുഴ ആലായില്‍ ഷെറിന്‍ (28)ആണ് മരിച്ചത്. പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാനപാതയില്‍ തിങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെ മന്ദമരുതി പള്ളി പടിക്കും മക്കപ്പുഴ ജങ്ഷനും ഇടയിലാണ് സംഭവം.

മന്ദമരുതി ഭാഗത്തു നിന്നും വീട്ടിലേക്ക് പോവുകയായിരുന്നു ഷെറിന്‍. കനത്ത മഴയ്ക്കിടെ പെട്ടെന്ന് സ്‌കൂട്ടര്‍ ബ്രേക്ക് ചെയ്തപ്പോള്‍ റോഡില്‍ നിന്ന് തെന്നി മാറുകയായിരുന്നു. വാഹനം നേരെ സൈന്‍ ബോര്‍ഡില്‍ ചെന്നിടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഷെറിന്‍ സംഭവസ്ഥലത്ത് മരിച്ചതായി പറയുന്നു.

അടുത്ത കാലത്ത് അന്താരാഷ്ട്ര നിലവാരത്തില്‍ നവീകരിച്ച പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ ഈ ഭാഗത്ത് അപകടം പതിവാണ്. വാഹനങ്ങള്‍ക്ക് അമിത വേഗമാണ്. ദിവസങ്ങള്‍ക്ക് മുന്‍പ് ഇവിടെ അടുത്ത് തന്നെ സ്‌കൂട്ടര്‍ യാത്രികന്‍ കാറിടിച്ച് മരിച്ചതിന്റെ നടുക്കം മാറുന്ന മുമ്പേയാണ് ഇപ്പോഴുണ്ടായിരിക്കുന്ന അപകട മരണം.

അനധികൃത പാര്‍ക്കിങ്ങും അമിതവേഗതയുമാണ് ഇതിനു കാരണം എന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. ചെറുതും വലുതുമായി അപകടങ്ങള്‍ ഉണ്ടാകുന്നത് പതിവാണ്. നിയന്ത്രിക്കാന്‍ വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്കുവാന്‍ ജനപ്രതിനിധികള്‍ തയ്യാറാകാത്തതാണ് ഇവിടുത്തെ പ്രശ്‌നമെന്നാണ് വ്യാപാരികളുടേയും പരിസരവാസികളുടേയും ആക്ഷേപം.

Leave a Reply

Your email address will not be published. Required fields are marked *