റബ്ബർ ബോർഡ് ചെയർമാൻ നേരിട്ടെത്തി മാർ ജോസഫ് പാംപ്ലാനിയെ കാണാൻ !!

Kannur Kerala
Print Friendly, PDF & Email

കണ്ണൂർ : റബ്ബറിന് വില മുന്നൂറാക്കിയാൽ ബിജെപിക്ക് കേരളത്തിൽ നിന്നും ജന പ്രതിനിധികളെ തരാമെന്നു പറഞ്ഞു വൈറലായ തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയെ കാണാൻ റബ്ബര്‍ ബോഡ് ചെയര്‍മാന്‍ ഡോ. സാവർ ധനാനിയ എത്തി . കണ്ണൂരിലെത്തിയാണ് ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയെ ചെയർമാൻ സന്ദർശിച്ചത്. ബിഷപ്പുമായുള്ള കൂടിക്കാഴ്ചയിൽ റബ്ബർ താങ്ങുവില വീണ്ടും ചർച്ചയായി. ആർച്ച് ബിഷപ്പിന്റെ നിർദ്ദേശങ്ങൾ കേന്ദ്രസർക്കാരിന് കൈമാറുമെന്ന് ചെയർമാന് ഉറപ്പും നൽകി. ബിജെപി ജില്ലാ പ്രസിഡന്റ് ഉൾപ്പെടെയുള്ളവർ റബർ ബോർഡ് ചെയർമാനോടൊപ്പം ഉണ്ടായിരുന്നു .

Leave a Reply

Your email address will not be published. Required fields are marked *