ആർഎസ്എസുകാർ തമിഴ്‌നാട്ടിലെ റോഡുകളിലൂടെ വടിയും പിടിച്ചു മാർച്ചു ചെയ്യും ; സുപ്രീം കോടതിയിൽ പോയിട്ടും രക്ഷയില്ല

India
Print Friendly, PDF & Email

ന്യൂദല്‍ഹി: തമിഴ്‌നാട്ടില്‍ ആര്‍എസ്എസ് റൂട്ട് മാര്‍ച്ച് നടത്താന്‍ അനുമതി നല്‍കിയ മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ സുപ്രീം കോടതി ചൊവ്വാഴ്ച തള്ളി. ജസ്റ്റിസുമാരായ വി. രാമസുബ്രഹ്മണ്യന്‍, പങ്കജ് മിത്തല്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി തള്ളിയത്.

നിരോധിത മുസ്ലീം സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ആര്‍എസ്എസ് മാര്‍ച്ചിന് നേരെ ആക്രമണം നടത്തുമെന്ന് ഭീഷണിയുണ്ടെന്ന് കാണിച്ച് സംസ്ഥാനം അനുമതി നിഷേധിച്ചിരുന്നു. തുടര്‍ന്നാണ് ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. ഈ ഹര്‍ജിയാണ് നിലവില്‍ തള്ളിയത്.

Leave a Reply

Your email address will not be published. Required fields are marked *