തിരുവനന്തപുരം : ഇൻസ്റ്റഗ്രാം താരം മീശ വിനീത് വീണ്ടും അകത്തായി . പെട്രോൾ പമ്പ് മാനേജറിൽ നിന്ന് രണ്ടര ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. ഇൻസ്റ്റഗ്രാം താരം ഉൾപ്പെടെ രണ്ടുപേരാണ് പിടിയിലായത്. വെള്ളല്ലൂർ സ്വദേശികളായ വിനീത് വിജയൻ (25), ജിത്തു എന്നിവരാണ് അറസ്റ്റിലായത്.
കണിയാപുരം പെട്രോൾ പമ്പ് മാനേജർ എസ്.ബി.ഐയിൽ അടയ്ക്കാൻ കൊണ്ടുപോയ പണമാണ് പ്രതികൾ കവർന്നത്. അറസ്റ്റിലായ വിനീതിനെതിരെ പത്തോളം മോഷണകേസുകൾ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ മാസം ഇരുപത്തിമൂന്നാം തീയതിയാണ് പണം തട്ടിയെടുത്തത്.
ഉച്ചവരെയുള്ള കളക്ഷനായ രണ്ടരലക്ഷം രൂപ മാനേജര്‍ ഷാ തൊട്ടടുത്തുള്ള എസ്ബിഐയിലടയ്ക്കാന്‍ പോകവേയാണ് സ്‌കൂട്ടറിലെത്തിയ രണ്ടു പേര്‍ പണം പിടിച്ച് പറിച്ച് കടന്നു കളഞ്ഞത്. ഷാ പിറകെ ഓടിയെങ്കിലും അവര്‍ കടന്നുകളഞ്ഞിരുന്നു. ഉടന്‍ തന്നെ മംഗലപുരം പൊലീസില്‍ അറിയിച്ചു. മോഷ്ടാക്കള്‍ പോത്തന്‍കോട് ഭാഗത്തേക്കാണ് രക്ഷപ്പെട്ടതെന്ന് മനസ്സിലാക്കി.
തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ രാത്രിയോടെ ഹോണ്ട ഡിയോ സ്‌കൂട്ടര്‍ പോത്തന്‍കോട് പൂലന്തറയില്‍ നിന്നും കണ്ടെടുത്തു. സ്ഥിരമായി പണമടയ്ക്കുന്ന സമയം കണക്കാക്കിയാണ് മോഷ്ടാക്കള്‍ കവര്‍ച്ച നടത്തിയത്. നിരവധി സി സി ടി വി ക്യാമറകളും മൊബൈലുകളും പരിശോധിച്ചാണ് പ്രതികളെ പിടികൂടിയത്.
നേരത്തെ ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ ഹോട്ടലിൽ വെച്ച് ബലാത്സംഗം ചെയ്‌തെന്ന കേസിൽ വിനീത് വിജയൻ അറസ്റ്റിലായിരുന്നു. സൗഹൃദം സ്ഥാപിച്ച് സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയെന്നും സമൂഹമാദ്ധ്യമ അക്കൗണ്ടുകളുടെ പാസ്‌വേഡ് കൈക്കലാക്കിയെന്നുമാണ് യുവതി പരാതി നൽകിയത്. കേസിൽ വിനീത് ജയിൽ ശിക്ഷയും അനുഭവിച്ചിരുന്നു.


