ഡൽഹി ഉപമുഖ്യമന്ത്രിയും ആപ് നേതാവുമായ മനീഷ് സിസോദിയ അറസ്റ്റിൽ

Fashion
Print Friendly, PDF & Email

ഡൽഹി – മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തു. ഡൽഹി സിബിഐ ആസ്ഥാനത്ത് എട്ടു മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ് അറസ്റ്റ്. രണ്ടാം വട്ട ചോദ്യം ചെയ്യലിനായി ഇന്നു രാവിലെ 11.12നാണ് സിസോദിയ സിബിഐ ആസ്ഥാനത്ത് എത്തിയത്. അറസ്റ്റിനു പിന്നാലെ സിബിഐ ആസ്ഥാനത്ത് കൂടുതൽ പൊലീസിനെ വിന്യസിച്ച് സുരക്ഷ വർദ്ധിപ്പിച്ചു. മൂന്നു കിലോമീറ്റർ ചുറ്റളവിൽ സ്വകാര്യ വാഹനങ്ങൾക്ക് പ്രവേശനം നിരോധിച്ചു. മദ്യനയവുമായി ബന്ധപ്പെട്ടും ദിനേഷ് അറോറ ഉൾപ്പെടെ എഫ്ഐആറിൽ പ്രതിചേർത്തിട്ടുള്ളവരുമായി സിസോദിയയ്ക്കുള്ള ബന്ധത്തെ കുറിച്ചു സിബിഐ ചോദ്യങ്ങൾ ഉന്നയിച്ചു. എന്നാൽ സിസോദിയയുടെ മറുപടിയിൽ സിബിഐ ഉദ്യോഗസ്ഥർ തൃപ്തരായിരുന്നില്ലെന്നും ഇതാണ് അറസ്റ്റിലേക്ക് നയിച്ചതെന്നുമാണ് സിബിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ വാർത്ത ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *