വീണ്ടും ചതി… കർഷകന്റെ ഒപ്പമെന്നു പറഞ്ഞു നടന്നിട്ട് അവന്റെ മുതുകത്തു ചവിട്ടുന്ന ഏർപ്പാടായി പോയി… പൊറുക്കില്ല ഞങ്ങൾ…

Gadget
Print Friendly, PDF & Email

നാടിന്റെ മുക്കിലും മൂലയിലും ഏഞ്ചൽ വാലിയെ രക്ഷിച്ചു വെന്നു പറഞ്ഞു ഫ്ലെക്സ് വെച്ച നേതാക്കൻമ്മാരോട് ഒരു ചോദ്യം എന്തായി നിങ്ങളുടെ തുടർ നടപടികൾ…? ജനങ്ങളെ ഇങ്ങനെ പറ്റിക്കരുത് പ്ലീസ് ഒന്നുമില്ലേലും വോട്ട് നൽകി കേരള നിയമസഭയിൽ എത്തിച്ചില്ലേ എന്നിട്ടും ഈ ചതി വേണ്ടായിരുന്നു സർക്കാരേ ജനത്തിനൊപ്പമെന്നു അലമുറയിട്ട് കരഞ്ഞ കുളംകലക്കികളെ ചതിക്കുവായിരുന്നു അല്ലേ…?

ഈ പ്രദേശങ്ങളെ വനത്തിൽ നിന്ന് ഒഴിവാക്കി കൊണ്ട് 2023 ജനുവരി 19 ന് സംസ്ഥാന സർക്കാർ കൂടിയ വൈൽഡ് ലൈഫ് ബോർഡിന്റെ യോഗ റിപ്പോർട്ട് ഇതുവരെയും കേന്ദ്ര വനം മന്ത്രാലയുമായി ബന്ധപ്പെട്ട ഓഫീസിൽ സമർപ്പിച്ചിട്ടില്ല. എന്നിട്ടാണ് നാടുമുഴുവൻ ഫ്ലെക്സ് അങ്ങു വെച്ചു… കഷ്ടം…. ഈ റിപ്പോർട്ട് സമർപ്പിക്കുന്നതിനനുസരിച്ച് കേന്ദ്ര ഗവൺമെന്റിന്റെ ഭാഗത്തു നിന്ന് ജനപക്ഷപരമായ നിലപാടുകൾ സ്വീകരിക്കുമെന്നും ഫോറസ്റ്റ് ഡയറക്ടർ ജനറൽ ഡോ. S.P. യാദവ് നിവേദക സംഘത്തിന് ഉറപ്പു നൽകി

അധികാരികളുടെ നിരുത്തരവാദിത്വപരമായ സമീപനത്തിൻ്റെ ഫലമായി പെരിയാർ കടുവാ സങ്കേതത്തിൻ്റെ നോട്ടിഫൈഡ് അതിർത്തിയിൽ പെട്ടു പോയ ഏഞ്ചൽ വാലി പമ്പാവാലിപ്രദേശത്തെ ജനങ്ങളുടെ ആശങ്കകളും, പ്രശ്ന പരിഹാര നിർദ്ദേശങ്ങളും അടങ്ങിയതും ശബരിമല തീർത്ഥാടന കാനനപാത സംബന്ധമായ നിർദ്ദേശങ്ങളും അടങ്ങിയതുമായ നിവേദനം ബഹുമാനപ്പെട്ട കേന്ദ്ര വനം വകുപ്പ് മന്ത്രി ശ്രീ. ഭൂപേന്ദർ യാദവ് മുൻപാകെ സമർപ്പിച്ചു. പമ്പാവാലി പ്രദേശത്തെ ജനങ്ങള പ്രതിനിധീകരിച്ച് ഫാ. ജെയിംസ് കൊല്ലംപറമ്പിൽ, Cap. ബ്രീസ് ആൻ്റണി കെ.എം., പി.ജെ.സെബാസ്റ്റ്യൻ എന്നിവർ കൂടികാഴ്ചയിൽ പങ്കെടുത്തു. ബഹുമാനപ്പെട്ട ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീ. കെ സുരേന്ദ്രൻ, ബിജെപി കോട്ടയം ജില്ലാ അധ്യക്ഷൻ ശ്രീ. ലിജിൻ ലാൽ, എന്നിവരും ചർച്ചകളിൽ പങ്കെടുത്തു. കേരളത്തിലെ വനമേഖലയും കാർഷിക മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ അനുഭാവപൂർവമായ നിലപാട് സ്വീകരിക്കുമെന്ന് ബഹുമാനപ്പെട്ട കേന്ദ്രമന്ത്രി ഉറപ്പുനൽകി.

ഇത്രയും വലിയ ചതി ഞങ്ങളോടു വേണ്ടായിരുന്നു… നോക്കിക്കോ കാലം മാപ്പുതരില്ല….

സാദാരണക്കാരന്റെ നികുതിപണത്തിന്റെ അച്ചാരം പറ്റി സുഹിച്ചു നടക്കുന്ന വിജയനും, ശശിന്ദ്രനും എന്തിന്റെ കുറവാണ്, എസ്കോർട്ടും അകമ്പടി സേവിക്കാൻ കുറെ പോലീസും ഉണ്ടല്ലോ മന്ത്രി മന്ദിരത്തിലിരുന്നു ഉത്തരവിട്ടാൽ മതിയല്ലോ. പത്ര സമ്മേളനം നടത്തി കണ്ണിൽ പൊടിയിട്ട് നടക്കുമ്പോൾ ഓർത്താൽ നന്ന് ഇനിയുമുണ്ടല്ലോ തിരഞ്ഞെടുപ്പുകൾ..

@ FrScott Sleeba Pulimuden

Leave a Reply

Your email address will not be published. Required fields are marked *