പത്തനംതിട്ടയിൽ നിന്നും തിരുനെല്ലി ക്ഷേത്രം വരെ സർവ്വീസ് പുനരാരംഭിച്ച കെഎസ്ആർടിസി സൂപ്പർ ഡീലക്സ് ബസ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ ഫ്‌ളാഗ് ഓഫ് ചെയ്തു. പത്തനംതിട്ട കെഎസ്ആർടിസി ഡിപ്പോയിൽ നടന്ന ചടങ്ങിൽ പത്തനംതിട്ട ക്ലസ്റ്റർ ഓഫീസർ തോമസ് മാത്യു, ട്രേഡ് യൂണിയൻ പ്രതിനിധികളായ ഗിരീഷ് കുമാർ, എം. മനോജ്, പി. പ്രദീപ്, ഇൻസ്‌പെക്ടർമാരായ എ. ബിനോജ്, സി. രാജേഷ്, സ്‌റ്റേഷൻ മാസ്റ്റർമാരായ ആർ. ഗിരീഷ് കുമാർ, പ്രേംലാൽ, ഡിപ്പോയിലെ മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
ജനങ്ങളുടെ നിരന്തരമായ ആവശ്യപ്രകാരം ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ ഇടപെടലിനെ തുടർന്നാണ് ചീഫ് ഓഫീസിൽ നിന്നും സർവീസ് പുനരാരംഭിക്കാൻ നടപടി എടുത്തത്. റാന്നി, എരുമേലി, കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട, പാല, രാമപുരം, കൂത്താട്ടുകുളം, തൃശൂർ, കോഴിക്കോട്, മാനന്തവാടി വഴി തിരുനെല്ലി ക്ഷേത്രം വരെയാണ് സർവീസ് നടത്തുന്നത്. പത്തനംതിട്ടയിൽ നിന്നും വൈകുന്നേരം അഞ്ചിന് പുറപ്പെട്ട് പിറ്റേ ദിവസം രാവിലെ ഏഴിന് തിരുനെല്ലിയിലും തിരിച്ച് വൈകുന്നേരം 6.15 ന് പുറപ്പെട്ട് രാവിലെ മൂന്നിന് തിരിച്ച് പത്തനംതിട്ടയിലും എത്തുന്ന രീതിയിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്
What do you feel about this post?
Like
Love
Happy
Haha
Sad

