മലയാലപ്പുഴ ക്ഷേത്ര ഉത്സവം: സർക്കാർതല ക്രമീകരണങ്ങളായി

Fashion
Print Friendly, PDF & Email

മലയാലപ്പുഴ ക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ട് സർക്കാർതല ക്രമീകരണങ്ങൾക്ക് അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ബി. രാധാകൃഷ്ണന്റെ അധ്യക്ഷതയിൽ കളക്ടറേറ്റിൽ ചേർന്ന യോഗം രൂപം നൽകി. ക്ഷേത്രത്തിലെ ഈ വർഷത്തെ ഉത്സവം മാർച്ച് രണ്ടു മുതൽ 12 വരെയാണ്. ഉത്സവം മികച്ച രീതിയിൽ സംഘടിപ്പിക്കുന്നതിന് എല്ലാ വകുപ്പുകളുടെയും പൊതുജനങ്ങളുടെയും സഹകരണം ഉണ്ടാകണമെന്ന് എഡിഎം പറഞ്ഞു.

ക്രമസമാധാനം ഉറപ്പാക്കുന്നതിനുള്ള നടപടികൾ പോലീസ് സ്വീകരിക്കണം. പൊങ്കാല ദിവസമായ മാർച്ച് രണ്ടിന് കൂടുതൽ വനിതാ പോലീസുകാരെ സേവനത്തിന് നിയോഗിക്കണം. മദ്യം, മയക്കുമരുന്ന്, പുകയില ഉൽപ്പന്നങ്ങളുടെ വിൽപ്പനയും ഉപയോഗവും തടയുന്നതിന് എക്‌സൈസ് വകുപ്പ് ശക്തമായ നടപടി സ്വീകരിക്കണം. ആംബുലൻസ് ഉൾപ്പെടുന്ന മെഡിക്കൽ യൂണിറ്റിന്റെ സേവനം ക്ഷേത്ര പരിസരത്ത് ഉറപ്പാക്കുന്നതിന് ജില്ലാ മെഡിക്കൽ ഓഫീസർ നടപടി സ്വീകരിക്കണം. ക്ഷേത്രപരിസരത്ത് ശുചീകരണത്തിനും താൽക്കാലിക പാർക്കിംഗിന് സ്ഥലം കണ്ടെത്തുന്നതിനുമുള്ള നടപടികൾ പഞ്ചായത്ത് അധികാരികൾ സ്വീകരിക്കണം.
ഉത്സവ സമയത്ത് കുടിവെള്ള ക്ഷാമം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ ജലലഭ്യത ഉറപ്പുവരുത്തുന്നതിന് വാട്ടർ അതോറിറ്റി പ്രത്യേക പ്ലാൻ തയാറാക്കി വേണ്ട ക്രമീകരണങ്ങൾ ഒരുക്കണം. തടസം കൂടാതെ വൈദ്യുതി ലഭിക്കുന്നതിനു വേണ്ട നടപടികൾ കെഎസ്ഇബി സ്വീകരിക്കണം. പൊതു ജനങ്ങൾക്ക് ക്ഷേത്രത്തിൽ എത്തിച്ചേരുന്നതിന് ഉത്സവ ദിവസങ്ങളിൽ കെഎസ്ആർടിസി പ്രത്യേക സർവീസുകൾ ക്രമീകരിക്കണം. പൊങ്കാല ദിവസം സുരക്ഷ ഉറപ്പാക്കുന്നതിനായി അഗ്‌നിശമന സേന യൂണിറ്റുകൾ സജ്ജമാക്കണമെന്നും എഡിഎം പറഞ്ഞു.

അനധികൃതമായി വാണിജ്യ പാചകവാത സിലിണ്ടറുകൾ സൂക്ഷിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കാൻ കോന്നി താലൂക്ക് സപ്ലൈ ഓഫീസറെ ചുമതലപ്പെടുത്തി. സ്റ്റാളുകളിൽ വിൽക്കുന്ന ഭക്ഷ്യ സാധനങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ സേവനം ആവശ്യപ്പെടുന്നതിനും യോഗം തീരുമാനിച്ചു. ഉത്സവവുമായി ബന്ധപ്പെട്ടുള്ള അവസാനവട്ട ക്രമീകരണങ്ങൾ ചർച്ച ചെയ്യുന്നതിന് കോന്നി തഹസിൽദാർ, താലൂക്ക് സപ്ലൈ ഓഫീസർ, സ്റ്റേഷൻ ഹൗസ് ഓഫീസർ, പഞ്ചായത്ത് അധികൃതർ എന്നിവരുടെ പ്രാദേശിക യോഗം ഈ മാസം 27 ന് ഗ്രാമപഞ്ചായത്ത് കാര്യാലയത്തിൽ ചേരുന്നതിനും യോഗം തീരുമാനിച്ചു. പൊങ്കാലയുടെയും ഉത്സവത്തിന്റെയും സുഗമമായ നടത്തിപ്പിനായും വകുപ്പുതല പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും പത്തനംതിട്ട തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യുട്ടി കളക്ടർ ആർ. രാജലക്ഷ്മിയെ കോ-ഓർഡിനേറ്ററായി നിയമിക്കുന്നതിനും തീരുമാനിച്ചു.
അടൂർ ആർഡിഒ എ. തുളസീധരൻപിള്ള, ഇലക്ഷൻ വിഭാഗം ഡെപ്യൂട്ടി കളക്ടർ ആർ. രാജലക്ഷ്മി, ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് ദിലീപ് കുമാർ, സെക്രട്ടറി കെ.ബി. മോഹനൻ, അംഗങ്ങളായ ഡി. ശിവദാസ്, പി.കെ. ശശിധരൻ നായർ, ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസ

Leave a Reply

Your email address will not be published. Required fields are marked *