കാമുകൻ ഭർത്താവിനെ വെടിവെച്ചു കൊന്ന കേസിൽ ഭാര്യയും, മുൻ ബിജെപി നേതാവുമായ മിനി നമ്പ്യാർ അറസ്റ്റിൽ
കണ്ണൂർ – കൈതപ്രത്തെ ബിജെപി പ്രാദേശിക നേതാവിനെ വെടിവെച്ച് കൊന്ന വിവാദമായ കേസിൽ ഭാര്യ അറസ്റ്റിൽ. കെ കെ രാധാകൃഷ്ണൻ എന്ന പ്രാദേശിക നേതാവ് കൊല്ലപ്പെട്ട സംഭവത്തിലാണ് ഭാര്യ വി വി മിനി നമ്പ്യാരെ പരിയാരം പൊലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച ഉച്ചയോടെ ചോദ്യം ചെയ്യാനായി മിനി നമ്പ്യാരെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയിരുന്നു. ചോദ്യം ചെയ്യലിൽ അവർക്കും ഗൂഡാലോചനയിൽ പങ്കുണ്ടന്ന് ബോധ്യപ്പെട്ടതിനെ തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. പയ്യന്നൂർ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡുചെയ്തു. […]
Continue Reading
