മൂലൂർ സ്മാരകമായ കേരളവർമ്മസൗധം.. !!
മലയാളത്തിലെ പ്രശസ്ത കവിയും, ഉപന്യാസകാരനും, ചങ്ങനാശ്ശേരി ലക്ഷ്മീപുരം കൊട്ടാര അംഗവുമായിരുന്ന കേരളകാളിദാസൻ എന്ന അപരനാമധേയത്തിലും അറിയപ്പെട്ടിരുന്ന കേരളവർമ്മ വലിയ കോയിത്തമ്പുരാനുമായി മൂലൂരിന് സുദൃഢമായ ആത്മബന്ധമാണുണ്ടായിരുന്നത്. സാഹിത്യ ചർച്ചകളിലും രചനകളിലും ജീവിതത്തിലും കേരളവർമ്മ വലിയകോയിക്കൽ തമ്പുരാന്റെ നിർലോഭമായ പ്രോത്സാഹനം മൂലൂരിന് ലഭിച്ചിരുന്നു. മൂലൂർ പണികഴിപ്പിച്ച ഭവനത്തിനു കേരളവർമ്മസൗധം എന്ന പേരിട്ടതിൽ നിന്നുതന്നെ ആ ബന്ധത്തിന്റെ സുദൃഢത വ്യക്തമാണ്. കേരളകാളിദാസൻ കേരളവർമ്മക്ക് കേരളത്തിലുള്ള ഏക സ്മാരകവും ഇതാണ് എന്നുപറയാം. മൂലൂരിന്റെ ഈ ഭവനം ഇപ്പോൾ സർക്കാർ ഏറ്റെടുത്ത് മൂലൂർ സ്മാരകമായി […]
Continue Reading
