ചർമ്മം മനോആഹാരമാക്കി സുന്ദരിയാകാൻ തക്കാളി മാത്രം മതി. വീട്ടിൽ എപ്പോഴും ലഭ്യമാകുന്ന തക്കാളിയിൽ ഒട്ടേറെ സൗന്ദര്യരഹസ്യങ്ങൾ ഒളിഞ്ഞുകിടപ്പുണ്ട്.
കവിൾ തുടുക്കാൻ : ഒലിവ് എണ്ണ മുഖത്ത് നന്നായി പുരട്ടിയ ശേഷം ഇതിന് മുകളിൽ തക്കാളിയുടെ സത്ത് തേയ്ക്കുക. പത്ത് മിനിറ്റിനുശേഷം കഴുകിക്കളയുക. ഇത് നിത്യവും ചെയ്താൽ മുഖചർമ്മത്തിന് തിളക്കമേറും. കവിൾ തുടുക്കും. സുന്ദരിയാകും.
മുഖകാന്തിക്ക് : അരസ്പൂൺ തക്കാളിനീര്, ഒരു സ്പൂൺ ഉരുളക്കിഴങ്ങ് ചാറ് എന്നിവ ചേർത്ത് ഒരു മിശ്രിതമുണ്ടാക്കുക. ഇത് മുഖത്ത് തേച്ചുപിടിപ്പിച്ച് അഞ്ചുമിനിറ്റ് കഴിഞ്ഞശേഷം കഴുകിക്കളയുക. ഇത് നിത്യവും ആവർത്തിച്ചാൽ ആഴ്ചകൾക്കുള്ളിൽ മുഖകാന്തി വർദ്ധിക്കും. സുന്ദരിയാകും.
കണ്ണുകൾ തിളങ്ങാൻ : ഒരു വെള്ളരിക്കാ കഷണവും ഒരു തക്കാളിയും മിശ്രിതമാക്കി കണ്ണിന് ചുറ്റും തേയ്ക്കുക. ഇത് രണ്ടാഴ്ച തുടർച്ചയായി ചെയ്താൽ കണ്ണിന് ചുറ്റുമുള്ള കറുത്തപാടുകൾ അകലും കണ്ണുകൾക്ക് നല്ല തിളക്കവും കിട്ടും.
കഴുത്തിലെ കറുപ്പുനിറം അകറ്റാൻ : തക്കാളിനീര്, അര ടീസ്പൂൺ തേൻ, ഒരുനുള്ള് സോഡാക്കാരം എന്നിവ മിശ്രിതമാക്കി കഴുത്തിൽ തേക്കുക. പത്തു മിനിറ്റിനുശേഷം കഴുകിക്കളയുക. ആഴ്ചയിൽ മൂന്നുവട്ടം ഇങ്ങനെ ചെയ്താൽ കഴുത്തിലെ കറുപ്പുനിറം അകലും.
അപ്പോൾ തുടങ്ങുകയല്ലേ സുന്ദരിയാകാൻ തക്കാളി മാത്രം മതി !!


