അഡ്വ. ഐസക്ക് രാജു മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ പ്ലാനിങ്‌ കമ്മീഷനിൽ

Alappuzha Kerala
Print Friendly, PDF & Email

എടത്വ – ആനപ്രമ്പാൽ മാർത്തോമ്മാ ഇടവക വൈസ് പ്രസിഡന്റ് അഡ്വ. ഐസക്ക് രാജുവിനെ മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ പ്ലാനിങ്‌ കമ്മീഷൻ അംഗമായി സഭാ കൗൺസിൽ നോമിനേറ്റ് ചെയ്തു.വൈ.എം.സി.എ എടത്വ യൂണിറ്റ് പ്രസിഡൻ്റ്, എടത്വ വികസന സമിതി വൈസ് പ്രസിഡൻ്റ് എന്നീ ചുമതലകൾ വഹിക്കുന്ന അഡ്വ.ഐസക്ക് രാജു ഗവ. സെക്രട്ടേറിയറ്റ് പൊതു ഭരണവകുപ്പ് മുൻ ജോയിന്റ് സെക്രട്ടറി ആണ്. ആലപ്പുഴ ജില്ലാ പഞ്ചായത്ത് വികസന സ്ഥിരം സമിതി അധ്യക്ഷ ബിനു ഐസക്ക് രാജു ആണ് സഹധർമ്മിണി.’

Leave a Reply

Your email address will not be published. Required fields are marked *