തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്തെ ധീരസ്മൃതിഭൂമിയിൽ സംസ്ഥാന പോലീസ് മേധാവി ഡോ.ഷെയ്ഖ് ദർവേഷ് സാഹിബ് പുഷ്പചക്രം അർപ്പിച്ചു. സായുധരായ പോലീസ് സേനാംഗങ്ങൾ വീരചരമം പ്രാപിച്ച ഒാഫീസർമാരുടെ സ്മരണയ്ക്ക് മുന്നിൽ ആദരാഞ്ജലികൾ അർപ്പിച്ച് സല്യൂട്ട് ചെയ്തു. മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ ചടങ്ങിൽ പങ്കെടുത്തു.
എല്ലാ വർഷവും ഒക്ടോബർ 21 നാണ് രാജ്യവ്യാപകമായി പോലീസ് സ്മൃതിദിനം ആചരിക്കുന്നത്. കഴിഞ്ഞ ഒരു വർഷത്തിനിടെ രാജ്യത്ത് 188 പോലീസ് ഉദ്യോഗസ്ഥരാണ് ഒൗദ്യോഗിക കൃത്യനിർവ്വഹണത്തിനിടെ ജീവൻ വെടിഞ്ഞത്. ഇതി കേരളത്തിൽ നിന്ന് രണ്ട് പേർ ഉൾപ്പെടുന്നു. ചീട്ടുകളി സംഘത്തെ പിടികൂടാൻ ശ്രമിക്കവേ കോട്ടയത്ത് കെട്ടിടത്തിന്റെ മുകളിൽ നിന്നുവീണു മരിച്ച സബ് ഇൻസ്പെക്ടർ ജോബി ജോർജ്ജ്, ഒൗദ്യോഗികാവശ്യത്തിനായി സഞ്ചരിക്കവേ താനൂർ ബോട്ടപകടത്തി മരണമടഞ്ഞ സിവിൽ പോലീസ് ഒാഫീസർ എം.പി സബറുദ്ധീൻ എന്നിവരാണ്.



