കുടുംബശ്രീ സി ഡി എസ് ഭക്ഷ്യദിനാചരണം സംഘടിപ്പിച്ചു
പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് സംഘടിപ്പിച്ച ലോകഭക്ഷ്യദിനാചരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു. സി ഡി എസ് ചെയർപേഴ്സൺ രാജിപ്രസാദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റാഹേൽ, ഗ്രാമ പഞ്ചായത്ത് അംഗം ശ്രീവിദ്യ, ആർ ഐ ഉമേഷ്, താലൂക്ക് സപ്ലെ ഓഫീസർ കെ. രാജീവ്, സിഡിഎസ് വൈസ് ചെയർപേഴ്സൺ ശ്രീദേവി, അംഗങ്ങളായ ഉഷാകുമാരി, ജയശ്രീ, അന്നമ്മ ചാക്കോ, കമ്മ്യൂണിറ്റി കൗൺസിലർ ദീപ എന്നിവർ പങ്കെടുത്തു


