പ്രിയ അച്ചു പറയുന്നു.. ജീവിക്കണം മറ്റുള്ളവർക്കായി.. മനസ്സിൽ നന്മയും എളിമയും ഉണ്ടെങ്കിൽ എവിടെയും പരാജയപ്പെടില്ല. !!

Special Music
Print Friendly, PDF & Email

ദുബായ് – കനിവിന്റെ ഗായിക എന്ന് നമ്മൾ പേരിട്ടു വിളിച്ച, മറ്റുള്ളവർക്കായി പാടുന്ന തെരുവ് ഗായികയായിരുന്ന പ്രിയ അച്ചുവിന്റെ ഫേസ്‌ബുക്ക് കുറിപ്പാണു ഈ വാർത്തക്ക് അടിസ്ഥാനം. ജീവിതം എല്ലാമറിഞ്ഞും, അനുഭവിച്ചു ജീവിക്കുമ്പോഴും മറ്റുള്ളവർക്കായി കൂടി ജീവിക്കണമെന്ന തോന്നലും പ്രവർത്തിയുമാണ് പ്രിയയുടെ ഇന്നത്തെ ജീവിത വിജയത്തിനും മനഃസമാധാനത്തിനും അടിസ്ഥാനം. ഇപ്പോൾ ഷാർജയിൽ മകളോടൊപ്പം ജീവിച്ചുകൊണ്ട് ചെറിയൊരു ജോലിയും ചെയ്തു ജീവിക്കുമ്പോഴും ആ മനസ്സിലെ നന്മ ഇന്നും മരിച്ചിട്ടില്ല. ഇനിയും കനിവിന്റെ ഗായിക പാടും. കനിവ് വേണ്ടവർക്കായി. !! പ്രിയ അച്ചുവിന്റെ കുറിപ്പ് ഇങ്ങനെ …
https://www.facebook.com/priyaachujolsnaofficialpage/posts/pfbid02bgSyzm8DH1GspkXvr1cgSWC29CviyEVhvc14b5LWJQED4ZrNXydpDz2NkBdB2wAHl

സഞ്ജു ഖാൻ…..2019 ഇൽ ഭാര്യക്ക് കാൻസർ വന്ന് പലരെയും സമീപിച്ചെങ്കിലും ആരും ഉണ്ടായില്ല സഹായിക്കാൻ എന്ന് പറഞ്ഞു.. അങ്ങനെയാണ് എന്നെ വിളിക്കുന്നത്. എനിക്കും തിരക്കാണെന്ന് പറഞ്ഞപ്പോൾ ഒരുപാട് ദേഷ്യത്തോടെ എന്നോട് സംസാരിച്ചു. കരഞ്ഞു. അങ്ങനെയാണ് അന്വേഷിച്ചത്‌. വീട്ടുകാരോ ബന്ധുക്കളോ സഹായിക്കാൻ ഇല്ലാതെ വിഷമിക്കുന്ന അവസ്ഥയിൽ ഭാര്യക്ക് കീമോ ചെയ്യാൻ പണമില്ലാതെ ബുധിമുട്ടുന്ന അവസ്ഥയിൽ എന്നെകൊണ്ട് കഴിയുന്ന സഹായം ഒരു ദിവസത്തെ പ്രോഗ്രാം സഞ്ജുവിന്റെ ഭാര്യക്കായി ചെയ്ത് കൊടുത്തു. അന്ന് മുതൽ എന്റെ കൂടപ്പിറപ്പ് പോലെ ഉള്ള എന്റെ സഹോദരൻ. യൂറോപ്പിലേക്ക് പോകാനായി ദുബായ് വന്നതാണ്. എങ്ങനെ കാണാതെ ഇരിക്കും. ഒരുപാട് ത്യാഗങ്ങൾ സഹിച്ചു സ്വന്തം ഭാര്യക്കായി. കാൻസർ വന്ന പെണ്ണിനെ ഉപേക്ഷിക്കാൻ വീട്ടുകാർ പറഞ്ഞപ്പോൾ അവളെയും കൊണ്ട് വാടക വീട്ടിലേക്ക് ഇറങ്ങി. രാവും പകലും കഷ്ടപ്പെട്ട് അവളെ നോക്കി രക്ഷിച്ചു. ഇന്നൊരു കുഞ്ഞു മോളും കൂടെ. ദൈവമായിട്ട് കൊടുത്ത അവസരം.. നന്നായി വരും എന്റെ സഹോദരൻ. മനസ്സിൽ നന്മയും എളിമയും ഉണ്ടെങ്കിൽ എവിടെയും പരാജയപ്പെടില്ല. ഒഴിവാക്കിയവരൊക്കെ വന്ന് ചേരും.എന്റെ പ്രാർത്ഥന എന്നുമെന്റെ സഹോദരന്റെ കൂടെ ഉണ്ടാകും. ഏതു അവസ്ഥയിലും. അവൻ പറഞ്ഞ ഒരു വാക്ക്…. അച്ചു ഞാനിനി കിട്ടുന്ന ശമ്പളത്തിൽ നിന്നും അർഹതപ്പെട്ട രോഗികളെ സഹായിക്കും എന്ന്. പലരേം സഹായം കൊണ്ട് എന്റെ ഭാര്യയെ രക്ഷിച്ചു. അതേപോലെ ഞാനും സഹായിക്കും. ഒരു തവണ അത്രയേറെ ബുധിമുട്ടിയപ്പോൾ സിംഗപ്പൂർ ഉള്ള ചേട്ടൻ ആയിരുന്നു സഹായിച്ചത്. അതുപോലും സഞ്ജു പറഞ്ഞപ്പോൾ എത്രത്തോളം ആ മനസ്സിൽ എല്ലാവരോടും സ്നേഹം ഉണ്ടെന്ന് മനസിലായി. നാളെ പോകുമ്പോൾ എല്ലാവരുടെയും പ്രാർത്ഥന വേണം. കടങ്ങൾ തീരണം, ജോലി കിട്ടി സ്വന്തമായി ഒരു കൂര വേണം , കുടുംബത്തെ നന്നായി നോക്കണം. പല സ്വപ്നങ്ങളുമായി പോകുന്ന സഞ്ജുവിന് എല്ലാവരുടെയും പ്രാർത്ഥന വേണം. എല്ലാ നന്മകൾ നേരുന്നു. ഉയരങ്ങളിൽ എത്തട്ടെ. എന്നും നിറയെ സ്നേഹം.😍😍😍❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *