പത്തനംതിട്ട – വെള്ളമടിച്ചിട്ടു വന്നുള്ള വീട്ടിലെ മകന്റെ പീഡനം സഹികെട്ടപ്പോൾ പിതാവ് പരാതി നൽകാൻ പൊലീസ് സ്റ്റേഷനിലേക്ക് പോയി. ഈ വിവരമറിഞ്ഞ മകൻ മദ്യലഹരിയിൽ വീട്ടില്വന്നു മാതാവ് കിടക്കുന്ന കട്ടിലിന് തീയിട്ടു. ആളിപ്പടർന്ന തീ തൊട്ടടുത്ത ഫ്ളാറ്റിലേക്ക് പടരാതെ ഫയർഫോഴ്സിന്റെ രണ്ടു യൂണിറ്റ് കഠിന പരിശ്രമം നടത്തി അണച്ചതിനാൽ വൻ ദുരന്തം ഒഴിവായി. പത്തനംതിട്ട – ഓമല്ലൂർ റൂട്ടിൽ പുത്തൻ പീടികയിൽ ശ്രീഭദ്രാ കോംപ്ലക്സിലുള്ള ഫ്ളാറ്റിൽ ബുധനാഴ്ച രാവിലെ 8.45 നാണ് കേട്ടുകേൾവിയില്ലാത്ത ഈ സംഭവം നടന്നത് . തുടർന്ന് ഇവിടെ വാടകയ്ക്ക് താമസിക്കുന്ന ജുബിൻ (40) എന്ന യുവാവിനെ കസ്റ്റഡിയിലെടുത്തു. കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് ഇവർ താമസിച്ചിരുന്ന ഫ്ളാറ്റ് . ഈ നിരയിൽ മൂന്നു ഫ്ളാറ്റുകളാണു ഈ കെട്ടിടത്തിൽ ഉള്ളത്.
ജുബിനും മാതാപിതാക്കളും ഒരു വർഷമായി ഇവിടെ വാടകയ്ക്ക് താമസിക്കുകയാണ്. ഇയാളുടെ ഭാര്യ കളമശേരിയിൽ ജോലി ചെയ്യുകയാണ്. സ്ഥിരം മദ്യപാനിയായ യുവാവ് മാതാപിതാക്കളോട് വഴക്കായിരുന്നു. ഇത് സഹികെട്ടപ്പോൾ ജുബിനെതിരേ പരാതി നൽകാൻ പിതാവ് രാവിലെ സ്റ്റേഷനിലേക്ക് പോയി. അദ്ദേഹം സ്റ്റേഷനിൽ എത്തിയ സമയത്താണ് ജുബിൻ വീട്ടിൽ മാതാവ് കിടക്കുന്ന കട്ടിലിനും,കിടക്കക്കും തീ വച്ചത്. ഇത് ആളിപ്പടർന്ന് സമീപത്തെ ഫ്ളാറ്റുകളിലേക്ക് കയറുന്നതിന് മുൻപ് പത്തനംതിട്ടയിൽ നിന്ന് ഫയർ ഫോഴ്സിന്റെ രണ്ട് യൂണിറ്റ് എത്തി തീയണയ്ക്കുകയായിരുന്നു. മാതാവിന് നിസാരമായ പൊള്ളലേറ്റു. ജുബിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
സംഭവ സമയം വീട്ടിൽ വൃദ്ധമാതാവും മകനും മാത്രമേയുണ്ടായിരുന്നുള്ളു. അടുക്കള, ഹാൾ എന്നിവ കത്തി നശിച്ചു. ഹാളിൽ കിടന്ന തയ്യൽ മെഷൻ ഉൾപ്പെടെ മുഴുവൻ സാധനങ്ങളും കത്തിപ്പോയി. വൃദ്ധയുടെ നിലവിളി കേട്ടാണ് നാട്ടുകാർ ഓടിയെത്തിയത്. ഉടൻ വിവരം അഗ്നിരക്ഷാ സേനയെ അറിയിച്ചു. പൊലീസും അഗ്നിരക്ഷാ സേനയും എത്തി തീയണച്ചു. ഈ സമയം മകൻ ജുബിനും അവിടെയുണ്ടായിരുന്നു. ഒരു വർഷമായി കുടുംബം ഇവിടെ താമസിക്കയാണ്. കഴിഞ്ഞ രാത്രിയിൽ മകനുമായി വഴക്ക് നടന്നതായി പറയുന്നു. മകൻ ഇടക്ക് എത്തി വഴക്കുണ്ടാക്കാറുണ്ടെന്ന് പറയുന്നു. ആദ്യം വൃദ്ധ കിടന്ന ബെഡിനാണ് തീയിട്ടതെന്ന് പറയുന്നു. ഇതിൽ നിന്നും തീ ആളിപ്പടരുകയായിരുന്നു. രാത്രയിൽ മകനുമായി വഴക്ക് നടന്നതായി പറയുന്നു. മുറിക്കുള്ളിലുണ്ടായിരുന്ന ഗ്യാസ് സിലിണ്ടറുകൾ സുരക്ഷിതമായി മാറ്റിയതിനാൽ വൻദുരന്തം ഒഴിവാക്കാനായി.


