വാട്ടർഫോഡിൽ വീടിനുള്ളിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.

World
Print Friendly, PDF & Email

അങ്കമാലി സ്വദേശിയായ ജൂഡ് സെബാസ്റ്റ്യനാണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് ഗാർഡ വീടിനുള്ളിൽ മൃതദേഹം കണ്ടെത്തിയത്.
ഭാര്യയും മക്കളും കഴിഞ്ഞയാഴ്ച നാട്ടിൽ പോയിരുന്നു. തുടർന്ന് ഫോൺ വിളിച്ചപ്പോൾ കിട്ടാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
വാട്ടർഫോർഡ് സിഗ്ന കെയർ നഴ്സിംഗ് ഹോമിലെ ജീവനക്കാരനായിരുന്നു. ഭാര്യ ഫ്രാൻസീന യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ജീവനക്കാരിയാണ്. രണ്ട് മക്കളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *