അബുദാബി കെഎംസിസി വിദ്യഭ്യാസ മേള ജൂൺ 11  ന്.

World
Print Friendly, PDF & Email
അബുദാബി: അബുദാബി സംസ്ഥാന കെഎംസിസി സംഘടിപ്പിക്കുന്ന വിദ്യഭ്യാസ മേള ‘എഡ്യൂ ഫെസ്റ്റീവ്’  ജൂൺ 11  ഞായറാഴ്ച രാവിലെ 10 മണി മുതൽ വൈകിട്ട് 5  മണി വരെ അബുദാബി  ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ (ബനിയാസ് )അങ്കണത്തില് വെച്ച് നടക്കും
എസ്. എസ്. എൽ. സി., പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ ആദരിക്കൽ, വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രദർശന സ്റ്റാളുകൾ, വ്യത്യസ്ത തലങ്ങളിലെ പഠന അവസരങ്ങളെ സംബന്ധിച്ച പാനൽ ചർച്ചകൾ ഉൾപ്പെടെയുള്ള വിവിധ  പരിപാടികൾ ‘എഡ്യൂ ഫെസ്റ്റീവ്’ ന്റെ ഭാഗമായി നടക്കും.യു. എ. ഇ., ഇന്ത്യ കൂടാതെ വിവിധ രാജ്യങ്ങളിലെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ നൂതന മാറ്റങ്ങൾ, ജോലി സാദ്ധ്യതകൾ, വിവിധ വിദ്യാഭ്യാസ സ്കോളർ ഷിപ്പുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശന നടപടികൾ എന്നിവയെക്കുറിച്ച് ,കരിയർ  ഗൈഡൻസ് വിദഗ്ദ്ധ യും ലൈഫ് കോച്ചുമായ ശ്രീവിദ്യ സന്തോഷ് , ജി20 രാജ്യങ്ങളുടെ ലാൻഡ് കോ ഓർഡിനേഷൻ ഓഫീസ് ഡയററ്ററായ  മുരളി തുമ്മാരുകുടി , യുഎൻ – ബ്രെസ്സൽസ് മൈഗ്രേനെന്റ് പ്രൊജക്റ്റ് ഓഫീസറായ  മുഹമ്മദ് അമീൻ, മദ്രാസ് ഐ ഐ ടി, സിങ്കപ്പൂർ നാഷണൽ യൂണിവേഴ്സിറ്റി റിസർച്ച് ഫെലോ    ഡോ. മുഹമ്മദ് ജുവൈദ്, അബുദാബി യൂണിവേഴ്സിറ്റി അക്കാദമിക് ക്വാളിറ്റി – അക്രിഡിയേഷൻ  വിഭാഗം ഡയറക്ടർ ഡോ.മുഹമ്മദ് റാസിഖ്, വിദ്യാഭ്യാസ വിചക്ഷണൻ സംഗീത് കെ  തുടങ്ങിയ പ്രമുഖർ വിവിധ സെക്ഷനുകൾക്കു നേതൃത്വം നൽകും. രക്ഷിതാക്കൾക്കും കുട്ടികൾക്കുമായി വിവിധ വിഷയങ്ങളിൽ ഉള്ള  പാനൽ ചർച്ചകൾ പരിപാടിയുടെ പ്രത്യേകതയാണ്.

രാവിലെ 11 മണിക്ക് എഡ്യൂ ഫെസ്റ്റീവ്  ഇ ടി മുഹമ്മദ് ബഷീർ എംപി ഉത്ഘാടനം ചെയ്യും. യോഗത്തിൽ അബുദാബി കെഎംസിസി പ്രസിഡന്റ് ഷുക്കൂർ അലി കല്ലുങ്ങൽ അധ്യക്ഷത വഹിക്കും. വിവിധ സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ മേഖലയിലെ പ്രമുഖർ സന്നഹിതരാവും.

വിദ്യാർത്ഥികളും രക്ഷിതാകളുമായി ആയിരത്തോളം പേര് പരിപാടിയിൽ പങ്കെടുക്കുമെന്ന് അബുദാബി കെഎംസിസി ജനറൽ സെക്രട്ടറി സി എച് യൂസുഫ് അറിയിച്ചു. പരിപാടിക്ക് അന്തിമ രൂപം നൽകാനായി ചേർന്ന യോഗത്തിൽ സംസ്ഥാന കെഎംസിസി ഭാരവാഹികളായ, അഷറഫ് പൊന്നാനി , ഹംസ നടുവിൽ ,റഷീദ് പട്ടാമ്പി, കോയ തിരുവത്ര,അബ്ദുൽ ബാസിത് ,അനീസ് മാങ്ങാട് , ശറഫുദ്ധീൻ കൊപ്പം , ഇ ടി എം സുനീർ , മുഹമ്മദ് അൻവർ ചുള്ളിമുണ്ട ,അബ്ദുൽ ഖാദർ ഒളവട്ടൂർ , ഹംസ ഹാജി പാറയിൽ, മൊയ്‌ദുട്ടി വെളേരി,  ഷാനവാസ് പുളിക്കൽ  എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *