തിരു: പനയന്നൂർകാവ് ത്രിപുര സുന്ദരി ക്ഷേത്രത്തിൽ ശിവലിംഗം പ്രതിഷ്ഠിച്ചു. തൃക്കൊടിയേറ്റ് ഇന്നലെ നടന്നു.

Gadget
Print Friendly, PDF & Email

എടത്വ: തലവെടി തിരു: പനയന്നൂർകാവ് ത്രിപുര സുന്ദരി ക്ഷേത്രത്തിൽ ശിവലിംഗം പ്രതിഷ്ഠിച്ചു. ക്ഷേത്ര മുഖ്യതന്ത്രി പട്ടമന നീലകണ്ഠരര് ആനന്ദൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിച്ചു. സഹതന്ത്രി ഭരദ്വാജ് ആനന്ദൻ പട്ടമന, മേൽശാന്തിമാരായ ഇരമല്ലിക്കര മരങ്ങാട്ട് ഗോവിന്ദൻ നമ്പൂതിരി,ഡോ.ഗോവിന്ദൻ നമ്പൂതിരി, സതീശൻ നമ്പൂതിരി, ഗോപു നമ്പൂതിരി എന്നിവർ സഹകാർമ്മികത്വം വഹിച്ചു.

തുടർന്ന് നടന്ന പൊതുസമ്മേളനം ജില്ലാ പഞ്ചായത്ത് അംഗം ബിനു ഐസക്ക് രാജു ഉദ്ഘാടനം ചെയ്തു. ക്ഷേത്രസമിതി പ്രസിഡൻ്റ് കെ.ആർ.ഗോപകുമാർ അധ്യക്ഷത വഹിച്ചു. റവ.ഫാദർ ഏബ്രഹാം തോമസ് മുഖ്യസന്ദേശം നല്കി. ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്ത് കുമാർ പിഷാരത്ത്, തലവടി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ കമ്മിറ്റി ചെയർമാൻ ജോജി ജെ.വൈലപള്ളി, അംഗം ബിനു സുരേഷ്, കേരള കൗൺസിൽ ഓഫ് ചർച്ചസ് താലൂക്ക് പ്രസിഡൻറ് പ്രകാശ് പനവേലി , സൗഹൃദ വേദി ചെയർമാൻ ഡോ.ജോൺസൺ വി.ഇടിക്കുള എന്നിവർ ആശംസകൾ നേർന്നു.

വിശ്വാസികളായ ഭക്തജനങ്ങൾക്ക് ആർക്കും വിലക്കില്ലാതെ, തന്റെ ദേഹശുദ്ധി പാലിച്ച് കലശമാടി ശിവനെ പൂജിക്കാൻ കാഷ്മീരി സംമ്പ്രദായത്തിലെ താന്ത്രിക വിധിപ്രകാരം ഉള്ള പ്രതിഷ്ഠയാണിത്.

ഇന്ന് മുതൽ മാർച്ച് 4 വരെ നടക്കുന്ന തിരുവുത്സവത്തിന് ഇന്നലെ വൈകിട്ട് 6.30ന് ദീപാരാധനയ്ക്കു ശേഷം തൃക്കൊടിയേറ്റ് ചടങ്ങ് നടന്നു. ക്ഷേത്ര മുഖ്യതന്ത്രി പട്ടമന നീലകണ്ഠരര് ആനന്ദൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിച്ചു.

യു.ആർ.എഫ് ലോക റെക്കോഡിൽ ഇടം പിടിച്ചതിന് ശേഷമുള്ള ആദ്യത്തെ തൃക്കൊടിയേറ്റാണ് കൃഷ്ണശില ധ്വജത്തിൽ നടക്കുന്നതെന്ന് ക്ഷേത്രസമിതി ചെയർമാൻ പി.ആർ.വി. നായർ തട്ടങ്ങാട്ട്, പ്രസിഡൻ്റ് കെ.ആർ ഗോപകുമാർ, ക്ഷേത്ര നിയമോപദേഷ്ടാവ് അഡ്വ.മുരളി മനോഹർ,ജനറൽ സെക്രട്ടറി അജികുമാർ കലവറശ്ശേരിൽ, പി.ആർ.ഒ: മനോഹരൻ വെറ്റിലക്കണ്ടം, മീഡിയ കൺവീനർ പിയൂഷ് പ്രസന്നൻ എന്നിവർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *