എടത്വ: നീയന്ത്രണം വിട്ട കാർ പാലത്തിന്റെ കൈവിരിയിൽ ഇടിച്ച് കാർ യാത്രക്കാരൻ മരിച്ചു. വീയപുരം രണ്ടാം വാർഡിൽ ഇലഞ്ഞിക്കൽ പുത്തൻപുരയിൽ ഇലഞ്ഞിക്കൽ ട്രാവൽസ് ഉടമ ഇട്ടി ചെറിയാ ഫിലിപ്പ് (ഫിലിപ്പോച്ചൻ-68) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് 5 ന് അമ്പലപ്പുഴ-തിരുവല്ല സംസ്ഥാന പാതയിൽ എടത്വ ഡിപ്പോയ്ക്ക് സമീപം ലക്ഷ്മി പാലത്തിന്റെ കൈവിരിയിൽ ഇടിച്ചാണ് അപകടമുണ്ടായത്. ഇട്ടി ചെറിയാ ഫിലിപ്പ് സഞ്ചരിച്ചിരുന്ന കാർ നീയന്ത്രണം തെറ്റി പോസ്റ്റിൽ ഇടിച്ച ശേഷം പാലത്തിന്റെ കൈവിരിയിൽ ഇടിച്ച് നിൽക്കുകയായിരുന്നു. അപകടത്തെ തുടർന്ന് ആലപ്പുഴയിൽ നിന്നെത്തിയ ആംബുലൻസിൽ തിരുവല്ലായിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്‌കാരം പിന്നീട്. ഭാര്യ: സൂസൻ ഫിലിപ്പ്. മക്കൾ: അരുൺ ഫിലിപ്പ്, കിരൺ ഫിലിപ്പ്, തരുൺ ഫിലിപ്പ്. മരുമക്കൾ: ലിജോ, ഫെബി, ജെന്നി


