പത്തനംതിട്ട : കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ബഡ്ജറ്റ് സധാരണക്കാരുടെ കുടുംബ ബഡ്ജറ്റിനേ താളം തെറ്റിക്കുന്നതാണ് എന്നും പ്രെട്രോൾ ഡിസൽ വിലവർദ്ധ സകല മേഖലയിലും അടുത്ത ദിവസങ്ങളിൽ കടുത്ത വില കയറ്റം ഉണ്ടാകും എന്ന് കേരള കോൺഗ്രസ് ജില്ലാ പ്രസിഡണ്ടും യുഡിഎഫ് ജില്ലാ ചെയർമാൻ വിക്ടർ ടി തോമസ് പറഞ്ഞു. കേരള കർഷക യൂണിയൻ പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ജില്ല കർഷക ധർണ കോന്നി വില്ലേജ് ഓഫീസ് പടിക്കൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കർഷകർ ഉത്പാദിപ്പിക്കുന്ന ഉൽപനങ്ങൾക്ക് വില ഇല്ലാത്ത അവസ്ഥയാണ് നിലവിൽ ഉള്ളത്. വന്യമൃഗങ്ങൾ കൃഷി ഇടങ്ങൾ താവളമാക്കിയിരിക്കുന്നു എന്നിട്ടും സർക്കാർ അനങ്ങപ്പാറ നയം തുടരുകയാണ്. വന്യമൃഗങ്ങക്ക് കാട്ടിൽ തന്നെ വെളളവും അഹാരവും ലഭിക്കാൻ പദ്ധതികൾ കൊണ്ടുവരണം. അങ്ങനെ വന്നാൽ വന്യമൃഗങ്ങൾ നാട്ടിൽ ഇറങ്ങുന്നത് കുറയും . കർഷകർ വേണ്ട വന്യമൃഗങ്ങൾ മതി എന്നതാണ് വനവകുപ്പിൻ്റെ നയം. വന്യമൃഗങ്ങൾ ആക്രമം തുടരേ ജില്ലയിൽ ഉണ്ടായിട്ടും നഷ്ടപരിഹാരം പലർക്കും കിട്ടിയിട്ടില്ല ആക്രമണത്തിൽ ഇരയായി പലരും കിടപ്പിലായി അങ്ങനെ ഉള്ളവരുടെ കുടുംബാംഗങ്ങൾക്ക് സർക്കാർ ജോലി നൽകണം. വന്യമൃഗങ്ങൾ നാട്ടിലേക്ക് ഇറങ്ങതിരിക്കാൻ സോളാർ വേലി എന്നത് പ്രഖ്യാപനങ്ങളിൽ മാത്രം ഒതുങ്ങുകയാണ് സോളാർ വേലി പലയിടങ്ങിലും പ്രവർത്തന രഹിതമാണ് അടിയന്തരമായി വനംവകുപ്പു ജനവസ മേഖലകളിൽ സോളർ വേലി സ്ഥാപിക്കാൻ തയ്യാറാകണം ഫോസ്റ്റ് ഡിപ്പാർട്ട്മെൻ്റെ കൊന്ന ചിറ്റാറിലെ കർഷകൻ മത്തായിയുടെ കുടുംബത്തിന് 2 വർഷമായിട്ടും സർക്കാർ ഒരു രൂപ പോലും സഹായം നല്കിയിട്ടില്ല എന്നത് അപമാനകരമാണ്. 2018 പ്രളയത്തിൽ ജില്ലയിലെ കർഷകർക്കു നഷ്ടപരിഹാരം ഇപ്പോഴും ലഭിച്ചിട്ടില്ല കർഷകരും സധാരണകാരും ജീവിക്കാൻ കേരളം വിട്ടു പോകേണ്ട അവസ്ഥയാണ് നിലനിൽക്കുന്നത് എന്ന് അദ്ദേഹം പ്രസംഗത്തിൽ കൂട്ടിച്ചേർത്തു.യോഗത്തിൽ കർഷക യൂണിയൻ ജില്ലാ വൈസ് പ്രസിഡണ്ട് എബ്രഹാം ചെങ്ങറ അധ്യക്ഷത വഹിച്ചു കേരള കോൺഗ്രസ് സംസ്ഥാന സ്റ്റിയറിംഗ് അംഗം വർഗ്ഗീസ് ചള്ളയ്ക്കൽ കോന്നി നിയോജകമണ്ഡലം പ്രസിഡൻ്റെ ജോസ് കൊന്നപ്പാറ, യുഡിഎഫ് കൺവീനർ ഉമ്മൻ മാത്യു വടക്കേടം,ktuc ജില്ലാ പ്രസിഡണ്ട് തോമസുകുട്ടി കുമ്മണ്ണൂർ, കർഷക യൂണിയൻ ജില്ലാ ഭാരവാഹികളായ ജോൺ വട്ടപ്പാറ, KT തോമസ്, കെ സി നായർ, രാജു പുല്ലൂർ, ലാലു സീതത്തോട്, രാജൻ പുതുവേലിൽ, ജോസ് ചണ്ണങ്കര, മുസ്തഫ, ഷാഹുൽ ഹമ്മിദ്, റെജി N J, തോമസ് എന്നിവർ പ്രസംഗിച്ചു


