നമ്മുടെ നിത്യ ജീവിതത്തിൽ ആഹാരകാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. പ്രോട്ടീനും വിറ്റാമിനുകളും അടങ്ങിയ സമ്പൂർണ ആഹാരമായ സൂപ്പുകൾ ആഹാരക്രമത്തിൽ ഉൾപ്പെടുത്തണം. ദഹിക്കാൻ എളുപ്പവും സ്വാദിഷ്ടവുമായ ഒരു സൂപ്പാണ് ഈ വെജിറ്റബിൾ സൂപ്പ്…
*ഈ സൂപ്പ് ഉണ്ടാക്കാൻ ആവിശ്യമായ സാധനങ്ങൾ ഇവയൊക്കെയാണ്:
തുവരപ്പരിപ്പ് മയത്തിൽ വേവിച്ചത് – അരക്കപ്പ്
വെണ്ണ – ഒരു ഡിസേർട്ട് സ്പൂൺ
സവാള കനം കുറച്ചു നീളത്തിലരിഞ്ഞത് – അരക്കപ്പ്
മൈദ – ഒരു ഡിസേർട്ട് സ്പൂൺ
ബീൻസും കാരറ്റും ചെറുതായി അരിഞ്ഞത് ആവി കയറ്റിയത് – കാൽ കപ്പു വീതം
സെലറിത്തണ്ട് പൊടിയായി അരിഞ്ഞത് – കാൽ കപ്പ്
ഉപ്പ് – ആവശ്യത്തിന് മാത്രം
*സൂപ്പ് തയാറാക്കുന്ന വിധം താഴെ കൊടുക്കുന്നു :
വെന്ത പരിപ്പിൽ നാലു കപ്പ് വെള്ളമൊഴിച്ചു കലക്കി അരിച്ചു വയ്ക്കുക.
എന്നിട്ട് ചൂടായ ചീനച്ചട്ടിയിൽ വെണ്ണ ഉരുക്കി സവാള വഴറ്റുക.
ഇതിൽ മൈദ ഇട്ട് മൂപ്പിക്കുക.
അരിച്ചു വച്ചിരിക്കുന്ന സൂപ്പ് ഇതിൽ ചേർക്കുക.
കാരറ്റും ബീൻസും സെലറിത്തണ്ടും ചേർത്ത് തിളയ്ക്കുമ്പോൾ ഇറക്കി വയ്ക്കുക.
ഉപ്പും കുരുമുളകുപൊടിയും പാകത്തിന് ചേർക്കുക.
ക്രൂട്ടൺസ് സൂപ്പിൽ ചേർത്ത് ചൂടോടെ ഉപയോഗിക്കുക.
കുടിച്ചുനോക്കിയശേഷം അഭിപ്രായം പറയാൻ മറക്കണ്ട. !!
What do you feel about this post?
Like
Love
Happy
Haha
Sad

