ഇലവുംതിട്ട – ഫ്രഷ് ആയ കാർഷിക ഉത്പന്നങ്ങൾ ഏതു കർഷകന്റെ, ഏതു കൃഷിയിടത്തിൽ നിന്നും 100% വിശ്വസ്ഥമായ അറിവോടെ ഏറ്റവും ചുരുങ്ങിയ സമയത്തിൽ അടുക്കളയിലേക്ക്, മാർക്കറ്റ് വിലയോ അതിൽ കുറവോ, 0 ട്രാൻസ്‌പോർട്ടഷൻ ചിലവ്, സമയലാഭം, ഒക്കെ അടക്കം എത്തിക്കുന്ന ഒരു സാമൂഹ്യ പ്രതിബദ്ധത അതാണ് ” We Care Foundation ” .
ഒരു ചന്തയിൽ നിന്നും 1kg പാവയ്ക്കാ വാങ്ങുമ്പോൾ കച്ചവടക്കാരന് 100+ രൂപ കൊടുക്കേണ്ടി വരുന്നു.. എന്നാൽ ഒരു കർഷകൻ കുറച്ചു പാവയ്ക്കയുമായി ( മറ്റു കാർഷിക ഉൽപ്പന്നങ്ങളും ) വിപണികളിലോ കച്ചവടക്കാരുടെ അടുത്തോ ചെന്നാൽ പരമാവധി കിട്ടാവുന്നതോ 40 രൂപ മുതൽ 60 രൂപ വരെയാണ്. ചിലപ്പോൾ അതിലും താഴെ. അതും വളരെ മാനസിക പീഡനം നേരിട്ട് . കർഷകൻ മാസങ്ങൾ കൊണ്ട് അദ്ധ്വാനിച്ചു ഉണ്ടാക്കിയ ഉത്പന്നതിനു മിനിറ്റുകൾ കൊണ്ട് ഇരട്ടിയിലേറെ ആദായം ഇടനിലക്കാർ നേടുന്നു. ?
” We Care Foundation ” നിലവിൽ വരുമ്പോൾ ഉണ്ടാകുന്ന മാറ്റം എങ്ങനെയെന്നു നോക്കാം..
ഇലവുംതിട്ട / ഓമല്ലൂർ മാർക്കറ്റുകളിൽ 1 kg പാവയ്ക്കാ Retail price 100 രൂപ | Mr. കർഷകൻ 10 kg പാവയ്ക്കാ ചൊവ്വാഴ്ച വിളവെടുക്കുന്ന വിവരം ഈ ഗ്രൂപ്പിൽ നേരത്തെ അറിയിക്കുന്നു. കർഷകൻ വിൽക്കാൻ ഉദ്ദേശിക്കുന്ന വില 100 രൂപ 1 കിലോക്ക്. ഗ്രൂപ്പ് പ്രതിനിധികൾ ആ വിവരം മറ്റു സോഷ്യൽ മീഡിയയിലും പോസ്റ്റ് ചെയ്യുന്നു. പല ഇടങ്ങളിൽ നിന്നായി 10 kg ഓർഡർ ലഭിക്കുന്നു. മാക്സിമം 2 മണിക്കൂറിൽ ഈ ഗ്രൂപ്പ് പ്രതിനിധി പാവയ്ക്കാ സംഭരിച്ചു ഉപഭോക്താക്കൾക്ക് വിതരണം ചെയ്യുന്നു. അങ്ങനെ Mr. K കൃഷിക്കാരന് പരമാവധി വില ലഭിക്കും, സമയം ലാഭിച്ചു, ട്രാൻസ്‌പോർട്ടഷൻ ചിലവ് ലാഭിച്ചു, സർവോപരി സന്തോഷവും സമാധാനവും… കൂടുതൽ കൃഷി ചെയ്യാൻ മോട്ടിവേഷനും കിട്ടി 🙏
ഉപഭോക്താവിനോ, പരമാവധി വിഷരഹിത പച്ചക്കറി കിട്ടും, ഏതു കൃഷിയിടത്തിൽ നിന്ന് എന്നുള്ള അറിവ്, ( ചന്തയിൽ നിന്ന് വാങ്ങുമ്പോൾ ഈ ഉത്പന്നം എവിടെ നിന്ന്, എത്ര പഴക്കം എന്നൊന്നും അറിയാൻ സാധ്യത ഇല്ലല്ലോ ? ) സമയലാഭം, അടുത്തുള്ള മാർക്കറ്റിലേക്ക് പോകാനുള്ള വാഹന ചിലവ് ലാഭം… സർവോപരി സാമൂഹ്യ പ്രതിബദ്ധത ഉയർത്തിപിടിക്കൽ 🙏

ഇന്നലെ പച്ചക്കറി ക്വാണ്ടിറ്റി ഡീറ്റെയിൽസ് കിട്ടി. ഒരു തുടക്കം എന്ന നിലയിൽ ചെന്നീർക്കര 12 ആം വാർഡ് മാത്രം കേന്ദ്രീകരിച്ചു പ്ലാൻ ചെയ്ത ഈ പ്രോജെക്ടിൽ ഈ ഗ്രൂപ്പിൽ കൂടിയും നേരിട്ടും ഇവർക്ക് ലഭിച്ച പച്ചക്കറിയുടെ ഡിമാൻഡ് അഭൂത പൂർവമായിരുന്നു.. പക്ഷെ 2% പോലും ഡിമാൻഡ് വിതരണം ചെയ്യാനായില്ല.. 140 kg ഡിമാൻഡ് വന്നപ്പോൾ 5 kg മാത്രമാണ് ഉത്പന്നങ്ങൾ ഉണ്ടായത്.. ഓർഡർ തന്ന എല്ലാവരെയും നേരിൽ കണ്ടു / വിളിച്ചു ക്ഷമാപണം നടത്തി ഇതിനോടകം. കൃത്യതയോടെയുള്ള പ്രവർത്തനൻറ്റിൻറെ ഭാഗമായി വാട്ട്സ്ആപ്പ് ഗ്രൂപ്പിലെ അടുത്ത ഓൺലൈൻ മാർക്കറ്റ് ഡേ ആയ വെള്ളിയാഴ്ച്ച മുതൽ ചെന്നീർക്കര പഞ്ചായത്തിന്റെ മുഴുവൻ കർഷകരിൽ നിന്നും ഉത്പന്നങ്ങൾ ശേഖരിക്കുവാനും വിതരണം ചെയ്യുവാനും നടപടികൾ സ്വീകരിച്ചിരിക്കുന്ന അണിയറ പ്രവർത്തകർ. കർഷകർ ഉത്പന്നങ്ങളു ടെ വിശദവിവരങ്ങളും ഉപഭോക്താക്കൾ ആവശ്യം വരുന്ന ഉത്പന്നങ്ങളുടെ വിവരവും കഴിയുന്നത്ര നേരത്തെ ഈ ഗ്രൂപ്പിൽ കൂടി അറിയിക്കുവാൻ സംഘാടകർ അഭ്യർത്ഥിക്കുന്നു.
ഈ ഇടപെടലിന്റെ ഉത്ഘാടനം TKG നായർ നിർവ്വഹിച്ചു , കോൺഗ്രസ് കർഷക സംഘം സംസ്ഥാന സെക്രട്ടറി പുരുഷോത്തമൻ, പ്രായം കൂടിയ കർഷകനെ പൊന്നാടയണിയിച്ചു ബിജെപി ജില്ല നേതാവ് കെകെ ശശി , സിപിഐ ഏരിയ സെക്രട്ടറി മോഹൻദാസ് അടക്കം നിരവധി പ്രമുഖർ പരിപാടിയിൽ പങ്കെടുത്തു.

” We Care Foundation ” ബന്ധപ്പെടണ്ട മൊബൈൽ നമ്പർ – 8075517627
Follow this link to join WhatsApp group:
https://chat.whatsapp.com/J6bpGOsEAvAKJRy8bJ6AVH


