കോഴഞ്ചേരി സെന്റ് തോമസ് കോളേജ് സപ്തതി ആഘോഷം.

Fashion
Print Friendly, PDF & Email

കോഴഞ്ചേരി – കോഴഞ്ചേരി സെന്റ് തോമസ് കോളേജ് സപ്തതി ആഘോഷ പരിപാടികളുടെ ഭാഗമായി 70 വൃക്ഷ തൈകൾ നടീലും, പരിസ്ഥിതി – കാലാവസ്ഥ മന്ത്രാലയം രൂപീകരിച്ച ഭൂമിത്രസേനയുടെ കോഴഞ്ചേരി സെന്റ് തോമസ് കോളേജ് യൂണിറ്റ് ഉദ്ഘാടനവും വൃക്ഷതൈ നടീലും 21/02/ 2023 ഉച്ചയ്ക്ക് 3 മണിക്ക് കൃഷി മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്തു . മനുഷ്യാ നീ മണ്ണാകുന്നു എന്ന ബൈബിൾ വാക്യo മനുഷ്യനും മണ്ണും തമ്മിലുള്ള അഭേദ്യ ബന്ധമാണ് സൂചിപ്പിക്കുന്നതെന്ന് അദ്ദേഹം തന്റെ പ്രസംഗത്തിൽ പറഞ്ഞു. മണ്ണിനെ ഒഴിവാക്കിയുള്ള ജീവിതം മനുഷ്യന് അസാദ്ധ്യമെന്നും അദ്ദേഹം ഓർമിപ്പിച്ചു.

നല്ല നാളെയ്ക്കുള്ള ശരിയായ ഭക്ഷണ ക്രമങ്ങൾ ഉൾപ്പെടുത്തിയുള്ള ഹെൽത്തി ഡയറ്റ് ഫോർ ടുമാറോ എന്ന പേരിൽ സെന്റ് തോമസ് കോളേജ് അദ്ധ്യാപകരായ ഡോക്ടർ അഞ്ചു വി ജലജ്, പ്രൊഫസർ അരുൺ ജോൺ, പ്രൊഫ്.സുരേഷ് മാത്യു ജോർജ്ജ് എന്നിവർ ചേർന്ന് തയ്യാറാക്കിയ പുസ്തകത്തിന്റെ പ്രകാശനവും ചടങ്ങിൽ മന്ത്രി നിർവഹിച്ചു. അലൂമ്നി അസോസിയേഷന്റ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ
അലൂമ്നി അസോസിയേഷന് അംഗം റ്റി കെ ബാലകൃഷ്ണൻ നായർ 70 വൃക്ഷ തൈകൾ സംഭാവന ചെയ്തു.

പ്രിൻസിപ്പൽ ഡോക്ടർ റോയ് ജോർജ്ജ് കെ അദ്ധ്യക്ഷത വഹിച്ചു . അലൂമിനി അസോസിയേഷൻ ചെയർമാൻ വിക്റ്റർ റ്റി തോമസ് , കോഴഞ്ചേരി പഞ്ചായത്ത് വികസനകാര്യ ചെയർമാൻ റോയ് ഫിലിപ്പ് പഞ്ചായത്ത് അംഗം ബിജിലി പി ഈശോ, അനുപമ മുരളീധരക്കുറുപ്പ്, ഭൂമിത്ര സേന കോർഡിനേറ്റർ ഡോക്ടർ അഞ്ചു വി ജലജ്, സാം കുട്ടി ചെറുകര പാലയ്ക്കാ മണ്ണിൽ , , ചിന്നു മറിയം ചാക്കോ, പ്രൊഫ. പി എം തോമസ്, അലൂംനി ജോയിന്റ് സെക്രട്ടറി ചെറിയാൻ ജോർജ്ജ് തമ്പു, ജോബി മാത്യു വർഗ്ഗീസ്, സിറിൽ സി മാത്യു കൺവീനർ കെ ആർ അശോകകുമാർ എന്നിവർ പ്രസംഗിച്ചു .

Leave a Reply

Your email address will not be published. Required fields are marked *