ആലപ്പുഴയിലെ നദികളിലെയും, തോടുകളിലെയും പോളകൾ നീക്കം ചെയ്യാൻ നടപടി സ്വീകരിക്കണം : ഡോ. ജോൺസൺ വാലയിൽ ഇടിക്കുള.

Alappuzha
Print Friendly, PDF & Email

എടത്വ: നദികളിൽ അടിഞ്ഞ് കൂടിയിരിക്കുന്ന പോളകൾ മൂലം രക്ഷാപ്രവർത്തനം നടത്തുന്നതിന് അസാധ്യമാണെന്ന് പൊതു പ്രവർത്തകൻ ഡോ.ജോൺസൺ വാലയിൽ ഇടിക്കുള .

വെള്ളപ്പൊക്കം രൂക്ഷമായ തലവടി തെക്ക് സൗഹൃദ നഗറിലെ ഭവനങ്ങളിൽ നിന്ന് പ്രായമായവരെ സുരക്ഷിത സ്ഥലത്തേക്ക് ഡോ. ജോൺസൺ വാലയിൽ ഇടിക്കുളയുടെ നേതൃത്വത്തിലുള്ള സംഘം ഇന്ന് മാറ്റുകയുണ്ടായി.തലവടി പഞ്ചായത്തിൽ ഇടതോടുകളിലെ പോള മൂലം വള്ളത്തിലൂടെ രക്ഷാ പ്രവർത്തനം നടത്തുന്നതിന് അസാധ്യമായി.

വള്ളത്തിലെത്തിച്ച വൃദ്ധയായ സ്ത്രീയെ ഒടുവിൽ കസേരയിൽ ഇരുത്തി റോഡിലൂടെ ചുമന്നാണ് സുരക്ഷിത സ്ഥലത്തേക്ക് എത്തിച്ചത്.

തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി അടിയന്തിരമായി തോടുകളിലെ പോള നീക്കം ചെയ്യാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പൊതു പ്രവർത്തകൻ ഡോ. ജോൺസൺ വാലയിൽ ഇടിക്കുള ആലപ്പുഴ ജില്ലാ കളക്ടർക്കും തലവടി ഗ്രാമ പഞ്ചായത്ത്,എടത്വ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം അയച്ചു.

വെള്ളപ്പൊക്കം രൂക്ഷമായ തലവടി തെക്ക് സൗഹൃദ നഗറിലെ ഭവനങ്ങളിൽ നിന്ന് ജനങ്ങളെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റുന്നതിന് വിൻസൺ പൊയ്യാലുമാലിൽ,സുരേഷ് പരുത്തിക്കൽ, സാം മാത്യു വാലയിൽ, ഷിനു തോമസ് കുടയ്ക്കാട്ടുകടവിൽ, ജിനു അനീഷ് കുറ്റിയിൽ, റോഷ്മോൻ കളത്തിൽ, സുധി ഷാജി എന്നിവർ നേതൃത്വം നല്കി

.

Leave a Reply

Your email address will not be published. Required fields are marked *