ആലുവ – കഴിഞ്ഞ 29 വർഷങ്ങളായി ബാലഗോകുലം പുറത്തിറക്കുന്ന മലയാളം കലണ്ടർ കേരളത്തിൽ മാത്രമല്ല മലയാളികൾ ഉള്ളയിടങ്ങളിലെല്ലാം പ്രചുര പ്രചാരം നേടുകയാണ്. കുട്ടികൾ മുതൽ മുതിർന്നർ വരെ സർവ്വ സാധാരണമായി ഉപയോഗിച്ച് തുടങ്ങിയിരിക്കുന്നു ഈ മലയാളം കലണ്ടർ.
ബാലഗുകുളം പുറത്തിറക്കിയ മലയാളം കലണ്ടർ ചിങ്ങം ഒന്നിന് വ്യാപകമായി വിതരണം ചെയ്യും. മലയാളം സംഘ്യവും ലിപിയുടെ പ്രചാരത്തിനും കേരള തനിമയുടെ വീണ്ടെടുപ്പിനും വേണ്ടി പുറത്തിറക്കുന്ന കലണ്ടർ മന്ത്രിമാർ, സാംസ്കാരിക നായകർ, കലാകാരന്മാർ എന്നിവർക്ക് ലഭ്യമാക്കും.
മലയാള ഭാഷയിൽ കാലക്രമേണ നഷ്ടമായ തനത് സംഘ്യലിപികളെ പ്രയോഗക്ഷമമാക്കുവാൻ 1997 മുതൽ ബാലഗോകുലം മലയാള കലണ്ടർ പ്രസിദ്ധീകരിക്കുന്നു. പൂർണ്ണമായും മലയാള അക്കങ്ങൾ ഉപയോഗിച്ചുള്ള കലണ്ടറിൽ ചിങ്ങം മുതൽ കർക്കിടകം വരെയുള്ള മലയാള മാസങ്ങൾക്കനുസരിച്ചു കൊല്ലവർഷം, റോമൻ അക്കങ്ങൾക്ക് പകരം പഴയ കാലത്ത് ഉപയോഗിച്ചിരുന്ന മലയാളം അക്കങ്ങൾ ഉപയോഗിച്ചാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സാധാരണ കലണ്ടറുകളിൽ ഉള്ള എല്ലാ വിവരങ്ങളും ഇതിലും ഉണ്ട്. ഇംഗ്ളീഷ് തീയതികളും, വിശേഷ ദിവസങ്ങളുമായി ബന്ധപ്പെട്ട ചിത്രങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.

ഞാറ്റുവേലകളിലെ കൃഷി മുറകൾ നവോത്ഥാന നായകരുടെയും ദേശീയ നേതാക്കളുടെയും ചിത്രങ്ങൾ, കാർഷിക പഴഞ്ചൊല്ലുകൾ, കാർഷിക പാരിസ്ഥിതിക സാംസ്കാരിക പ്രതീകങ്ങൾ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്.
ആലുവയിൽ നടന്ന ദക്ഷിണ – ഉത്തര കേരളത്തിന്റെ സംയുക്ത യോഗത്തിൽ രാഷ്ട്രീയ സ്വയം സേവക് സംഘം പ്രാന്ത പ്രചാരക് എസ് സുദർശൻ ഈ വർഷത്തെ മലയാളം കലണ്ടർ പ്രകാശനം ചെയ്തു. ചടങ്ങിൽ കെ എൻ സജികുമാർ, ആർ പ്രസന്നകുമാർ എന്നിവർ സന്നിഹിതരായിരുന്നു.


