വിദ്യാഭ്യാസം മനുഷ്യ വ്യക്തിത്വം ശക്തിപ്പെടുത്തുന്നു : റെജി ചെറിയാൻ എംഎൽഎ

Alappuzha
Print Friendly, PDF & Email

എടത്വാ : വിദ്യാഭ്യാസം മനുഷ്യ വ്യക്തിത്വത്തിന്റെ സമ്പൂർണ്ണ വികാസത്തിലേക്കും മനുഷ്യാവകാശങ്ങളോടും മൗലിക സ്വാതന്ത്ര്യങ്ങളോടും ഉള്ള ആദരവ് ശക്തിപ്പെടുത്തുന്നതിലേക്ക് നയിക്കപ്പെടുന്നതായി കുട്ടനാട് എംഎൽഎ റജി ചെറിയാൻ പ്രസ്താവിച്ചു. എടത്വ വികസന സമിതിയുടെ നേതൃത്വത്തിൽ വിദ്യാഭ്യാസ പ്രതിഭാ പുരസ്ക്കാരം സമർപ്പണം ചടങ്ങ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ സമിതി പ്രസിഡന്റ് ഐസക്ക് എഡ്വേർഡ് ചെറുകാട് അധ്യക്ഷത വഹിച്ചു. കുട്ടനാട് താലൂക്ക് ലൈബ്രറി കൗൺസിൽ ജോയിൻ്റ് സെക്രട്ടറി അഡ്വ ഐസക്ക് രാജു അനുമോദന സന്ദേശം നല്കി.രക്ഷാധികാരി ആന്റണി ഫ്രാന്‍സിസ് കട്ടപ്പുറം, വൈസ് പ്രസിഡന്റ് പി.ഡി രമേശ്കുമാർ എന്നിവർ ചേർന്ന് മംഗള പ്രശംസ ഫലകം നല്കി.സമിതി സംഘടിപ്പിച്ച വികസന ശില്പശാലയിൽ ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍ , അംഗ ങ്ങൾ തുടങ്ങിയവര്‍ മുന്നോട്ട് വെച്ച നിർദ്ദേശങ്ങൾ അടങ്ങിയ ‘എടത്വാ വികസന രേഖ’ സമിതി ജനറൽ സെക്രട്ടറി ഡോ.ജോൺസൺ വാലയിൽ ഇടിക്കുള റജി ചെറിയാൻ എംഎൽഎ ക്ക് സമർപ്പിച്ചു.

ചടങ്ങിൽ വികസന സമിതി രക്ഷാധികാരി ഷാജി മാധവൻ, ട്രഷറാർ കുഞ്ഞുമോൻ പട്ടത്താനം, ജോയിന്റ് സെക്രട്ടറിമാരായ അജി കോശി, ടോമിച്ചൻ കളങ്ങര,ബാബു കൊഴുപ്പക്കളം,സാബു മാത്യു കളത്തൂർ, കൺവീനർ പി.സി.ജോസഫ് ,ബിനോമോൻ പഴയമഠം , വർഗ്ഗീസ് മാത്യൂ നെല്ലിക്കൽ, കെ ജി ശശിധരന്‍ എന്നിവർ പ്രസംഗിച്ചു.

ഇക്കഴിഞ്ഞ എസ്എസ്എൽസി, ഹയർ സെക്കൻണ്ടറി സ്ക്കൂൾ പരീക്ഷകളിൽ ഉന്നത വിജയം നേടിയ എടത്വയിലും സമീപ പ്രദേശങ്ങളിലും നിന്നുള്ള 52 വിദ്യാർത്ഥികളെ അനുമോദിച്ചു.വിദ്യാർത്ഥികളെ പ്രതിനിധികരിച്ച് കാർത്തിക ആർ പിള്ള മറുപടി പ്രസംഗം നടത്തി.

‘വിദ്യാർത്ഥികളെ പ്രതിനിധികരിച്ച് കാർത്തിക ആർ പിള്ള മറുപടി പ്രസംഗം നടത്തി. കൺവീനർ പി.സി. ജോസഫ് കൃതജ്ഞത രേഖപ്പെടുത്തി. എടത്വ വികസന സമിതി സ്ഥാപിതമായതിന് ശേഷം 45 വർഷത്തിനിടയിൽ ആദ്യമായിട്ടാണ് വിദ്യാഭ്യാസ പ്രതിഭാ പുരസ്ക്കാര ചടങ്ങ് സംഘടിപ്പിച്ചതെന്ന് ട്രഷറാർ കുഞ്ഞുമോൻ പട്ടത്താനം പറഞ്ഞു. ഈ ചടങ്ങ് പ്രദേശവാസികൾക്ക് ഏറെ ആവേശവും പ്രചോദനവും നൽകി. വരും വർഷങ്ങളിലും ഇത്തരം വിദ്യാഭ്യാസ പ്രവർത്തനങ്ങൾ തുടരുമെന്ന് സമിതി ഭാരവാഹികൾ ഉറപ്പുനൽകി.’

Leave a Reply

Your email address will not be published. Required fields are marked *