പന്തളം – എസ്എൻഡിപി 3422 നമ്പർ ഉള്ളന്നൂർ ശാഖയിലെ, രഘുകുലം വീട്ടിൽ സുരേഷിന്റെയും, മായയുടെയും മകൻ ആർജവ് എസ് പ്രസാദ് മെഴുവേലി പദ്മാനാഭോദയം ഹയർ സെക്കണ്ടറി സ്‌കൂളിൽ നിന്ന് 99.3 പെർസന്റേജ് മാർക്കോടെ ഫുൾ A+ നേടി വിജയിച്ച മിടുക്കനെ പന്തളം എസ്എൻഡിപി യൂണിയന്റെ ആഭിമുഖ്യത്തിൽ ആദരിച്ചു. നൂറനാട് എംഎൽഎ ശ്രീ. അരുൺ ആർജവിന് പുരസ്കാരം സമ്മാനിച്ചു. ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ്, യൂണിയൻ ചെയർമാൻ ഡോ. എ വി ആനന്ദരാജ്, പന്തളം യൂണിയൻ പ്രസിഡന്റ് അഡ്വ. സിനിൽ മുണ്ടപ്പള്ളി അടക്കം നിരവധി പ്രമുഖരും അടക്കമുള്ള വലിയൊരു സദസിൽ വെച്ച് അംഗീകാരം ലഭിച്ചതിൽ സന്തോഷമുണ്ടന്ന് ആർജവ് എസ് പ്രസാദ് പറഞ്ഞു. ഭാവിയിൽ IAS വിജയിച്ചു കലക്ടറാകാനാണ് തന്റെ ആഗ്രഹമെന്നും ആർജവ് പറഞ്ഞു. എല്ലാ പിന്തുണയും പ്രോത്സാഹനവും ഉണ്ടാകുമെന്ന് എസ്എൻഡിപി യൂണിയൻ ഭാരവാഹികൾ അറിയിച്ചു.
ആർജവിന് ആശംസകളും അഭിനന്ദനങ്ങളുമായി, ടീം പത്തനംതിട്ടക്ക് വേണ്ടി,
ജിബു വിജയൻ ഇലവുംതിട്ട

What do you feel about this post?
Like
Love
Happy
Haha
Sad

