തലവടി: ദൈവാലയങ്ങൾ ആശ്വാസ കേന്ദ്രങ്ങളാകണമെന്നും വിശ്വാസ സമൂഹം യേശുവിലുള്ള പ്രത്യാശ വർദ്ധിപ്പിച്ച് മുന്നേറണമെന്നും സെന്റ് തോമസ് സിഎസ് ഐ ചർച്ച് ചൂട്ടുമാലി ഇടവക വികാരി റവ. മാത്യൂ ജിലോ നൈനാൻ പ്രസ്താവിച്ചു. സെന്റ് തോമസ് സിഎസ് ഐ ചർച്ച് ചൂട്ടുമാലി ഇടവകയുടെ നേതൃത്വത്തിൽ ത്രിദിന കൺവൻഷൻ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മധ്യസ്ഥ പ്രാർത്ഥനയ്ക്ക് സുവി സിജി മാത്യൂ ചാക്കോ, സുവി. ബിനു കോശി എന്നിവർ നേതൃത്വം നല്കി.
നിരണം സെന്റ് തോമസ് മാർത്തോമാ ചർച്ച് വികാരി റവ വിനോദ് ബാബു ബൈബൾ പ്രഭാഷണം നടത്തി. നാളെ അഹമ്മദാബാദ് സി.ഇ. എഫ് കോർഡിനേറ്റർ റെനി സുനിൽ ജോൺ മുഖ്യ സന്ദേശം നല്കി. ശനിയാഴ്‌ച വൈകിട്ട് ഫ്രീഡം ഇൻ ജീസസ് മിനിസ്ടി ചെയർമാൻ പ്രൊഫ ചെറിയാൻ വർഗ്ഗീസ് ബൈബിൾ പ്രഭാഷണം നിർവഹിച്ചു.
റോയി ജോ4ജിന്റെ നേതൃത്വത്തിൽ ചർച്ച് ക്വയർ ഗാന ശുശ്രൂഷ നേതൃത്വം നല്കി. സഭാ ശുശ്രൂഷകൻ ഡേവിഡ് ജോൺ,സെക്രട്ടറി പി.എം മാത്യൂ, കൈക്കാരൻ ജോർജ് തോമസ് എന്നിവർ നേതൃത്വം കൊടുത്തു.
What do you feel about this post?
Like
Love
Happy
Haha
Sad

